ഉസ്താദ് സി.പി.എ.കരീം ഫൈസി വാഹനാപകടത്തില്‍ മരിച്ചു

ഉസ്താദ് സി.പി.എ.കരീം ഫൈസി 
ചക്കരക്കല്‍ (കണ്ണൂര്‍): സമസ്ത കണ്ണൂർ ജില്ലാ  ജില്ലാ വൈസ് പ്രസിഡന്റ് ഉസ്താദ്  ചക്കരക്കല്‍ സീത്തയില്‍പ്പൊയില്‍ ദാറുസ്സലാമില്‍ സി.പി.എ.കരീം ഫൈസി(48) വാഹനാപകടത്തില്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെ 11ന് മേലെചൊവ്വ-മട്ടന്നൂര്‍ റോഡില്‍ വാരം ടാക്കീസ് സ്റ്റോപ്പിലായിരുന്നു അപകടം. 
ഒരു പത്ര വാർത്ത‍ 
കൂടെയുണ്ടായിരുന്ന എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി.സിദ്ദിഖ് ഫൈസി(37)യെ പരിക്കുകളോടെ താണയിലെ സെഷ്പ്യാലിറ്റി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
മട്ടന്നൂര്‍ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ടാങ്കര്‍ലോറിയും ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. കണ്ണൂര്‍ ഇസ്‌ലാമിക് സെന്ററില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ പോകവെയായിരുന്നു അപകടം. പരേതനായ ഹസന്‍ മുസ്‌ലിയാരുടെയും ഫാത്വിമയുടെയും മകനാണ് കരീം ഫൈസി. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലമീന്‍ ജില്ലാ വൈസ് പ്രസിഡന്റ്, അഞ്ചരക്കണ്ടി റേഞ്ച് സെക്രട്ടറി, എസ്.വൈ.എസ്. അഞ്ചരക്കണ്ടി ഏരിയാ പ്രസിഡന്റ്, ജില്ലാ കമ്മിറ്റിയംഗം (എസ്.യു.എം.), അറബിക് കോളേജ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ഭാര്യ: ശാഹിദ. മക്കള്‍: അബ്ദുല്‍ഫത്താഹ്, ഷിഫാന, നാസ്വിഹ, സ്വാലിഹ.