Showing posts with label Obituary. Show all posts
Showing posts with label Obituary. Show all posts

ജലീല്‍ ഫൈസി പുല്ലങ്കോട് ഓർമയായി

വണ്ടൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മലപ്പുറം ജില്ല സെക്രട്ടറിയും ജംഇയ്യത്തുല്‍ മുദരിസീന്‍ സംസ്ഥാന സെക്രട്ടറിയുമായ പി.എ ജലീല്‍ ഫൈസി പുല്ലങ്കോട്(68) ഓർമയായി  വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്ന അദ്ധേഹം വെളളിയാഴ്ചയാണ് അന്തരിച്ചത്‌. പുലര്‍ച്ചെ നാലു മണിയോടെ പെരിന്തല്‍മണ്ണയിലെ മൌലാനാ ഹോസ്പിറ്റലിൽ വെച്ചായിരുന്നു മഹാൻ വിടവാങ്ങിയത്.
മികച്ച സംഘാടകനും എഴുത്തുകാരനുമായിരുന്ന ഫൈസി  സമസ്ത പ്രസിദ്ധീകരണങ്ങളായ അല്‍ മുഅല്ലിം, സന്തുഷ്ട കുടുംബം മാസികകളുടെ ചീഫ് ഏഡിറ്ററായും സുന്നി അഫ്കാര്‍ എഡിറ്റോറിയല്‍ അംഗമായും സേവനമനുഷ്ടിച്ചിരുന്നു. എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ദീര്‍ഘ കാലമായി പുല്ലങ്കാട് മഹല്ല് പ്രസിഡന്റായിരുന്നു. ഉദരം പൊയില്‍ മഹല്ല് ഉപദേശക സമിതി ചെയര്‍മാന്‍, പരിയങ്ങാട് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് സെക്രട്ടറി, കരുവാരകുണ്ട് ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്റര്‍, പൂക്കോട്ടും പാടം യമാനിയ്യ ഇസ്‌ലാമിക് സെന്റര്‍ എന്നിവയുടെ പ്രവര്‍ത്തക സമിതി അംഗം, കാളികാവ് ഹയാത്തുല്‍ ഇസ്‌ലാം അറബിക് കോളജ് ഉപദേശക സമിതി അംഗം എന്നീ നിലകളിലും സേവനം ചെയ്തു.
ഉദരംപൊയില്‍ ജുമാ മസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. പുല്‍പ്പാടന്‍ മുഹമ്മദ് ഹാജിയുടെയും വട്ടപറമ്പില്‍ ഫാതിമയുടെയും മകനാണ്. ഫാത്തിമയാണ് ഭാര്യ. മക്കള്‍: ആബിദ, സാജിദ, ഉനൈസ, സുമയ്യ, ഉസാമ, നസ്‌റുല്ല (നജാത്ത് യു.പി സ്‌കൂള്‍). മരുമക്കള്‍: അബൂബക്കര്‍ മുസ്‌ലിയാര്‍, ഷൗക്കത്ത്, മുഹമ്മദ്, മന്‍സൂര്‍ (തുവ്വൂര്‍ ഗ്രാമ പഞ്ചായത്ത് ക്ലര്‍ക്ക്), ഖൈറുന്നിസ, ആരിഫ.
സഹോദരങ്ങള്‍: അബ്ദുല്‍ഖാദിര്‍ പുല്ലങ്കോട്, അബ്ബാസ്, അബ്ദുല്‍ റശീദ്, റൈഹാനത്ത്, മൈമൂന, സുബൈദ, ഹസന അന്‍വാരിയ (അരീക്കോട് സുല്ലമുസ്സലാം).

കരീം ഫൈസിയുടെ നിര്യാണത്തിൽ അനുശോചിച്ചു

ദുബൈ: കഴിഞ്ഞ ദിവസം കണ്ണൂര് വാരത്തുണ്ടായ വാഹനാപകടത്തിൽ മരണപെട്ട സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ കണ്ണൂര് ജില്ല വൈസ് പ്രസിഡന്റും എസ് വൈ എസ് നേതാവുമായ സി പി അബ്ദുൽ കരീം ഫൈസിയുടെ ആകസ്മിക നിര്യാണത്തിൽ എസ് കെ എസ് എസ് എഫ് ദുബൈ കണ്ണൂര് ജില്ല കമ്മിറ്റി അനുശോചിച്ചു. പരേതനു വേണ്ടി വെളിയാഴ്ച പള്ളികളിൽ വെച്ച് മയ്യിത്ത് നിസ്കരിക്കുവാനും, മഗ്ഫിരത്തിന് വേണ്ടി ദുആ ചെയ്യുവാനും ഭാരവാഹികൾ മുഴുവൻ

കരീംഫൈസിയുടെ വിയോഗം പ്രദേശത്തെ കണ്ണീരിലാഴ്ത്തി


ചക്കരക്കല്‍: കരീംഫൈസി എന്ന ഒരു യുവ പണ്ഡിതന്റെ അപകട മരണം ചക്കരക്കല്‍പ്രദേശത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി. വിനയം കൊണ്ടും കര്‍മ്മം കൊണ്ടും ഒരു സമൂഹത്തെ കീഴടക്കിയ സുന്നി സംഘടനയുടെ യുവ നേതാവിന്റെ ആകസ്മികമായ വേര്‍പാട് താങ്ങാനാവാതെ ശിഷ്യഗണങ്ങളും നാട്ടുകാരും.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമിന്‍ ജില്ലാ വൈസ് പ്രസിഡന്റും എസ്.വൈ.എസ് ജില്ലാ കമ്മിറ്റി അംഗവുമായ സി.പി.എ കരീംഫൈസിയുടെ വിയോഗമാണ്പ്രദേശത്തുകാരെ ദു:ഖത്തിലാക്കിയത്. തന്റെ കര്‍മ്മ വീഥിയില്‍ കേന്ദ്രീകരിച്ചിരുന്ന കണ്ണൂര്‍ ഇസ്‌ലാമിക് സെന്ററിലേക്കുള്ള യാത്രയിലാണ് ഫൈസിയെ മരണം തട്ടിയെടുത്തത്.
എന്നും പുഞ്ചിരിച്ചു ജനങ്ങള്‍ക്കിടയില്‍ പ്രബോധനത്തിന്റെ വഴിത്താരയില്‍ സഞ്ചരിച്ച യുവ പണ്ഡിതന്റെ വേര്‍പാട് പെട്ടെന്നാര്‍ക്കും ഉള്‍ക്കൊള്ളാനായില്ല.
മദ്രസ വിട്ടു രാവിലെ 10.30 തോടെയാണ് കരീംഫൈസിയും സഹപ്രവര്‍ത്തകനും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സിദ്ദീഖ് ഫൈസി വെണ്‍മണലും കണ്ണൂരിലേക്ക് യാത്ര തിരിച്ചത്. ഒരു വര്‍ഷം മുന്‍പ് വാങ്ങിയ കരീം ഫൈസിയുടെ ആക്ടീവ സ്‌കൂട്ടറിലായിരുന്നു യാത്ര.
വാരം ടാക്കീസ് സ്റ്റോപ്പില്‍ ടാങ്കര്‍ ലോറിയുമായി ഇവരുടെ സ്‌കൂട്ടര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ കരീംഫൈസി തല്‍ക്ഷണം മരണപ്പെടുകയായിരുന്നു. പരിക്കേറ്റ സിദ്ദിഖ് ഫൈസിയെ കണ്ണൂര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഏറെ നേരം റോഡില്‍ കിടന്ന ഇവരെ വാരം സി.എച്ച് സെന്റര്‍ പ്രവര്‍ത്തകരാണ് ആസ്പത്രിയില്‍ എത്തിച്ചത്.
ദുരന്ത വാര്‍ത്ത അറിഞ്ഞു സമസ്ത നേതാക്കളും നിരവധി പ്രവര്‍ത്തകരും ആസ്പത്രിയില്‍ ഓടിയെത്തി. തങ്ങളുടെ പ്രിയപ്പെട്ട നേതാവിന്റെ ദാരുണ അന്ത്യം അറിഞ്ഞു വിതുമ്പുകയായിരുന്നു പലരും. ജില്ലാ ആസ്പത്രിയില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മയ്യിത്ത് വൈകിട്ട് 6 മണിയോടെ സീത്തയില്‍ പൊയിലിലെ വീട്ടിലെത്തിച്ചു. ഈ സമയം സമൂഹത്തിന്റെ നാനാ തുറകളില്‍പ്പെട്ട ആയിരങ്ങളാണ് ഇവിടെ

ഉസ്താദ് സി.പി.എ.കരീം ഫൈസി വാഹനാപകടത്തില്‍ മരിച്ചു

ഉസ്താദ് സി.പി.എ.കരീം ഫൈസി 
ചക്കരക്കല്‍ (കണ്ണൂര്‍): സമസ്ത കണ്ണൂർ ജില്ലാ  ജില്ലാ വൈസ് പ്രസിഡന്റ് ഉസ്താദ്  ചക്കരക്കല്‍ സീത്തയില്‍പ്പൊയില്‍ ദാറുസ്സലാമില്‍ സി.പി.എ.കരീം ഫൈസി(48) വാഹനാപകടത്തില്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെ 11ന് മേലെചൊവ്വ-മട്ടന്നൂര്‍ റോഡില്‍ വാരം ടാക്കീസ് സ്റ്റോപ്പിലായിരുന്നു അപകടം. 
ഒരു പത്ര വാർത്ത‍ 
കൂടെയുണ്ടായിരുന്ന എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി.സിദ്ദിഖ് ഫൈസി(37)യെ പരിക്കുകളോടെ താണയിലെ സെഷ്പ്യാലിറ്റി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
മട്ടന്നൂര്‍ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ടാങ്കര്‍ലോറിയും ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. കണ്ണൂര്‍ ഇസ്‌ലാമിക് സെന്ററില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ പോകവെയായിരുന്നു അപകടം. പരേതനായ ഹസന്‍ മുസ്‌ലിയാരുടെയും ഫാത്വിമയുടെയും മകനാണ് കരീം ഫൈസി. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലമീന്‍ ജില്ലാ വൈസ് പ്രസിഡന്റ്, അഞ്ചരക്കണ്ടി റേഞ്ച് സെക്രട്ടറി, എസ്.വൈ.എസ്. അഞ്ചരക്കണ്ടി ഏരിയാ പ്രസിഡന്റ്, ജില്ലാ കമ്മിറ്റിയംഗം (എസ്.യു.എം.), അറബിക് കോളേജ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ഭാര്യ: ശാഹിദ. മക്കള്‍: അബ്ദുല്‍ഫത്താഹ്, ഷിഫാന, നാസ്വിഹ, സ്വാലിഹ.