ദുബൈ: കഴിഞ്ഞ ദിവസം കണ്ണൂര് വാരത്തുണ്ടായ വാഹനാപകടത്തിൽ മരണപെട്ട സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ കണ്ണൂര് ജില്ല വൈസ് പ്രസിഡന്റും എസ് വൈ എസ് നേതാവുമായ സി പി അബ്ദുൽ കരീം ഫൈസിയുടെ ആകസ്മിക നിര്യാണത്തിൽ എസ് കെ എസ് എസ് എഫ് ദുബൈ കണ്ണൂര് ജില്ല കമ്മിറ്റി അനുശോചിച്ചു. പരേതനു വേണ്ടി വെളിയാഴ്ച പള്ളികളിൽ വെച്ച് മയ്യിത്ത് നിസ്കരിക്കുവാനും, മഗ്ഫിരത്തിന് വേണ്ടി ദുആ ചെയ്യുവാനും ഭാരവാഹികൾ മുഴുവൻ പ്രവര്തകരോടും അഭ്യര്തിച്ചു.