പൊഴുതനയിൽ ത്രിദിന മീലാദ് മീറ്റ് ജനുവരി 17, 18, 19 തിയ്യതികളിൽ

പൊഴുതന: ഈ വര്‍ഷത്തെ നബിദിനം വിപുലമായി ആഘോഷി ക്കുന്നതിന്റെ ഭാഗമായി പൊഴുതന മുത്താരിക്കുന്നിലെ പള്ളി കമ്മിറ്റിയുടെ കീഴില്‍ സ്വാഗതസംഘം രൂപീകരിച്ചു. നബിദിന ത്തോടനുബന്ധിച്ച് ജനുവരി 17, 18, 19 തിയ്യതികളിലായി ത്രിദിന മീലാദ് മീറ്റ് എന്ന പേരില്‍ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചു.
17 ന് വെള്ളിയാഴ്ച ആസിഫ് വാഫി റിപ്പണ്‍ മതപ്രഭാഷണവും 18 ന് ശനിയാഴ്ച ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ദിക്ര്‍ ദുആ മജ്‌ലിസും 19 ന് ഞായറാഴ്ച പൊതുസമ്മേളനവും വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും തുടര്‍ന്ന് അന്നദാനവും സമ്മാനദാനവും നടക്കും.
ജനുവരി 12 ന് ഞായറാഴ്ച വനിതാസംഗമവും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും നടക്കും. 14 ന് രാവിലെ 9 മണിക്ക് ഘോഷയാത്രയും തുടര്‍ന്ന് 2 മണിക്ക് ജഅ്ഫര്‍ ഹൈത്തമിയുടെ നേതൃത്വത്തില്‍ മയ്യിത്ത് പരിപാലനക്ലാസ്സും 15ന് ബുധനാഴ്ച യുവസംഗമവും നടക്കും.
സ്വാഗതസംഘം ഭാരവാഹികളായി പി ഹുസൈന്‍, പൊട്ടേങ്ങല്‍ മരക്കാര്‍, വി പി അബ്ദുല്ല
ഹാജി(രക്ഷാധികാരികള്‍) ഇ പി ഷാജഹാന്‍(ചെയര്‍മാന്‍), പി നൗഷിര്‍ (വൈ.ചെയര്‍മാന്‍)കെ ടി നൗഷാദ്(കണ്‍വീനര്‍), എം ജുനൈദ്(വൈ. ചെയര്‍മാന്‍) ടി കെ ഷമീര്‍ (ട്രഷറര്‍), സി ശരീഫ്, കെ ഷിഹാബ്, ഹനീഫ എന്‍ ടി(മെമ്പര്‍മാര്‍) എന്നിവരെ തെരെഞ്ഞെടുത്തു. പള്ളി കമ്മിറ്റി പ്രസിഡണ്ട് ടി നാസര്‍ അദ്ധ്യക്ഷത വഹിച്ചു. പള്ളി ഇമാം ശംസീര്‍ ഫൈസി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സദര്‍ മുഅല്ലിം അബ്ദുല്‍ ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്തു. കമ്മിറ്റി ട്രഷറര്‍ വി പി ശരീഫ് സംസാരിച്ചു. സെക്രട്ടറി കെ നാസിദ് സ്വാഗതവും നൗഷാദ് കെ ടി നന്ദിയും പറഞ്ഞു.