മുള്ളേരിയ: 'സുകൃതങ്ങളുടെ സമുദ്ധാരണത്തിന്ന്' എന്ന പ്രമേയത്തില്‍ എസ്.കെ. എസ്.എസ്.എഫ് .സംസ്ഥാന വ്യാപകമായി നടത്തി വരുന്ന ത്രൈമാസ ക്യാമ്പയിന്റെ ഭാഗമായി മുള്ളേരിയ മേഖലാ എസ്.കെ. എസ്.എസ്.എഫ്. കമ്മിറ്റിയുടെ സമ്മേളനവും റാലിയും മുള്ളേരിയ ടൗണില്‍ വെച്ച് സമാപിച്ചു. പരിപാടി മേഖലാ പ്രസിഡണ്ട് അബ്ദുല്‍ ഹമീദ് അര്‍ഷദിയുടെ അധ്യക്ഷതയില്‍ കാസറകോട് സംയുക്ത ജമാഅത്ത് ഖാസി ശൈഖുനാ പ്രൊ.കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്തു. റഫീഖ് ഫൈസി കോട്ടപ്പാടം പ്രമേയ പ്രഭാഷണവും ജാബിര്‍ ഹുദവി എല്‍.സി.ഡി.ക്ലിപ്പിംഗ് സഹിതം വിഷയവും അവതരിപ്പിച്ചു.ചിര്‍ത്തൊട്ടി അബൂബക്കര്‍ ഹാജിപ്രാര്‍ത്ഥന നടത്തി. അഷ്‌റഫ് ഫൈസി കിന്നിങ്കാര്‍ സ്വാഗതം പറഞ്ഞു.
എസ്.കെ. എസ്.എസ്.എഫ്. ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, ട്രഷറര്‍ ഹാശിം ദാരിമി ദേലമ്പാടി,ഇബ്രാഹിം ഫൈസി ജെഡിയാര്‍,ഹാരിസ് ദാരിമി ബെദിര,സുഹൈര്‍ അസ്ഹരി പള്ളങ്കോട്, പൂക്കുഞ്ഞി തങ്ങള്‍ മുള്ളേരിയ, പി.എസ്.ഇബ്രാഹിം ഫൈസി പള്ളങ്കോട്,ഹസ്സന്‍ ഫൈസി മഞ്ഞംപാറ,അബ്ദു റഹ്മാന്‍ ഫൈസി മാടന്നൂര്‍,ഉമര്‍ ഫൈസി ദേലമ്പാടി,സി.എം.ബി. ഫൈസി ആദൂര്‍,അബ്ദുല്‍ ഖാദര്‍ ഹാജി കുയിത്തല്‍,മൂസ ഹാജി കിന്നിങ്കാര്‍,മാഹിന്‍ ദാരിമി ഗാളിമുഗം,കെ.എസ്.അബ്ദു റസാഖ് ദാരിമി,ഇബ്രാഹിം അസ്ഹരി, സക്കരിയ ഊജംപാടി തുടങ്ങിയവര്‍ സംബന്ധിച്ചു.