കാമ്പയിന്‍ സംസ്ഥാനതല ഉദ്‌ഘാടനം ജനുവരി 2 ന് തിരുവനന്തപുരത്ത്
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ്.സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുത്ത് നബി സ്‌നേഹത്തിന്റെ തിരുവസന്തം എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി ജനുവരി 2 മുതല്‍ ഫെബ്രുവരി 2 വരെ റബീഅ് കാമ്പയിന്‍ സംഘടിപ്പിക്കുന്നു. സംസ്ഥാനതല ഉദ്‌ഘാടനം ജനുവരി 2 ന് തിരുവനന്തപുരത്ത് നടക്കും.
കാമ്പയിന്റെ ഭാഗമായി ദേശീയ സെമിനാര്‍, മുന്‍തദല്‍ ഹദീസ്, സ്‌നേഹ സായാഹ്‌നം, അക്കാദമിക് ഡയലോഗ്, ആത്മീയപ്രഭാഷണം, സീറത്തുന്നബി ജല്‍സ, സ്‌നേഹസന്ദേശ പ്രയാണം, മന്‍ഖൂസ് മൌലിദ് സദസ്സ് , പേപ്പര്‍ പ്രസന്റേഷന്‍, പ്രബന്ധ–കവിതാ രചനാ മത്സരം, ബ്ലോഗിംഗ് മത്സരം, ക്വിസ് മത്സരം, ലഘുലേഖ–പാംലെറ്റ് വിതരണം, പുസ്‌തക പ്രദര്‍ശനം, ഹദീസ് പ്രദര്‍ശനം, സമാപന സംഗമം എന്നീ പരിപാടികള്‍ നടക്കും. സംഘാടക സമിതി യോഗത്തില്‍ സംസ്ഥാന ജന. സെക്രട്ടറി ഓണംമ്പള്ളി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.