ഇന്ന് 3.30 ന് മലപ്പുറം സുന്നി മഹലില്‍ പ്രാര്‍ത്ഥനാ സദസ്സ്
മലപ്പുറം: ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും പുനര്‍നിര്‍മാണത്തിന് തയ്യാറാകാത്ത ഭരണാധികാരികളുടെ ക്രൂരമായ നിലപാടില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനാ സദസ്സുകളിലൂടെ ഇന്ന് (വെള്ളി) പ്രതിഷേധിക്കും. ഇന്ന് പള്ളികളില്‍ വെച്ച് സമാധാനത്തിന് വേണ്ടിയും നഷ്ടപ്പെട്ട മുസ്‌ലിം പള്ളി തിരിച്ച് കിട്ടാനും പ്രാര്‍ത്ഥന നടത്താന്‍ സുന്നി യുവജന സംഘം നേതാക്കള്‍ മഹല്ല് നേതൃത്വത്തോടും ഖത്വീബുമാരോടും ആഹ്വാനം ചെയ്തു.
എസ്.വൈ.എസ് ജില്ലാ കമ്മിറ്റി ഇന്ന് 3.30 ന് മലപ്പുറം സുന്നി മഹലില്‍ നടത്തുന്ന പ്രാര്‍ത്ഥനാ സദസ്സില്‍ ജില്ലാ ഭാരവാഹികള്‍, മണ്ഡലം പ്രസിഡന്റ്, സെക്രട്ടറിമാര്‍ എസ്.കെ.എസ്.എസ്.എഫ് മേഖലാ പ്രസി, സെക്രട്ടറിമാര്‍ സംബന്ധിക്കും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറ പ്രസംഗിക്കും. ഇതുസംബന്ധമായി ചേര്‍ന്ന യോഗത്തില്‍ അബ്ദുല്‍ ഹമീദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു.