മലപ്പുറം: 'ജാമിഅ-ജൂനിയര്‍ ദര്‍സ് ഫെസ്റ്റ്-2014' മലപ്പുറം മേഖല തല മത്സരം മേല്‍മുറി എം.എം.ഇ.ടി സ്‌കൂളില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ പി അലവി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഹുസൈന്‍ കോയ തങ്ങള്‍, സയ്യിദ് ഫസല്‍ തങ്ങള്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അസ്ഗറലി ഫൈസി, അരിപ്ര അബ്ദുറഹ്മാന്‍ ഫൈസി, അലവി ഫൈസി കുളപ്പറമ്പ്, പി ഉബൈദുല്ല, എം.എല്‍.എ, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ടി മുഹമ്മദ് മാസ്റ്റര്‍, അബ്ദുല്‍ ഖാദിര്‍ ഫൈസി സ്വഗതവും കാടേരി അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു.
കോണങ്ങാട് ദര്‍സ് ഒന്നാം സ്ഥാനവും ആലത്തൂര്‍ പടി ദര്‍സ് രണ്ടാം സ്ഥാനവും മൈലാടി ദര്‍സ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഫെസ്റ്റ് സമാപന സമ്മേളനം എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അരിപ്ര അബ്ദുറഹിമാന്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചു. ഹാജി കെ മമ്മദ് ഫൈസി, പി.പി കുഞ്ഞാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.