ഗൾഫ്‌ സത്യധാര കാമ്പയിനു ഷാർജയിൽ ഉജ്ജ്വല തുടക്കം; അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

ഷാർജ: വായന ദൈവ നാമത്തിൽ എന്ന പ്രമേയവുമായി ഗൾഫ്‌ സത്യധാര സംഘടിപ്പിച്ച കാമ്പയിൻ യു എ ഇ സമസ്ത സുന്നി കൗണ്‍സിൽ പ്രസിഡണ്ട്‌ സയ്യിദ് വി പി പൂക്കോയ തങ്ങളുടെ അദ്ദ്യക്ഷതയിൽ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു . ധാർമിക ഭോധമുള്ള ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കാൻ നല്ല വായന സമൂഹത്തിനു ആവശ്യമാണ്‌ , ആ ദൗത്യമാണ് ഗൾഫ്‌ സത്യധാര നിർവഹിക്കുന്നതെന്ന് തങ്ങൾ പ്രസ്താവിച്ചു. യോഗത്തിൽ എസ്.കെ. എസ്. എസ്. എഫ് സ്റ്റേറ്റ് സെക്രടറി ഓണമ്പള്ളി മുഹമ്മദ്‌ ഫൈസി മുഖ്യ പ്രഭാഷണം നടത്തി. 
സത്യധാര മുന്നോട്ട് വെക്കുന്ന ഓരോ ആശയങ്ങളും കേരളത്തിലെ മത രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ വൻ ചർച്ചകൾക്കും മാറ്റങ്ങൾക്കും വഴിയൊരിക്കിട്ടുണ്ടെന്നും പ്രവാസികളുടെ സമഗ്ര വായനക്ക് ഗൾഫ്‌ സത്യധാരയുടെ സംഭാവന ശ്ലാഘനീയമാണെന്നും കുറഞ്ഞ കാലയളവിനുള്ളിൽ ഗൾഫ്‌ സത്യധരയെ നെഞ്ചിലേറ്റിയ പ്രവാസി സമൂഹത്തെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു. ഗൾഫ്‌ സത്യധാര എഡിറ്റർ മിദ് ലാജ് റഹ് മാനി വായന ദൈവനാമത്തിൽ എന്ന പ്രമേയത്തെ ആസ്പദമാകി സംസാരിച്ചു. വീ. പി മൊയ്തീൻ ഹാജി ചര്ച്ച ഉദ്ഘാടനം ചെയ്തു. ഹാഷിം ന്യൂനേരി, സഅദ് പുറക്കാട്, കടവയൂർ അബ്ദു റഹ്മാൻ മുസ്ലിയാർ, അബ്ദുള്ള ചേലേരി, ഹുസൈൻ ദാരിമി തുടങ്ങിയവർ സംസാരിച്ചു. സയ്യിദ് ഷുഹൈബ് തങ്ങൾ സ്വാഗതവും റസാക്ക് വളാഞ്ചേരി നന്ദിയും പറഞ്ഞു.