Showing posts with label BABARI. Show all posts
Showing posts with label BABARI. Show all posts

മതേതരത്വത്തിന്റെ ആത്മാവിനേറ്റ ഇരട്ടപ്രഹരം

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ വെറുതെ വിട്ട ബഹു. ലഖ്നോ സി.ബി.ഐ സ്പെഷ്യല്‍ കോടതി വിധി മതേതരത്വത്തിന്റെ ആത്മാവിനേറ്റ ഇരട്ട പ്രഹരമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരും പ്രസ്താവനയില്‍ പറഞ്ഞു.

മസ്ജിദ് നിന്നിരുന്ന സ്ഥലത്ത് ക്ഷേത്ര നിര്‍മ്മാണത്തിന് നേരത്തെ അവസരം ഒരുക്കിയത് തന്നെ രാജ്യത്തെ മതേതര സമൂഹത്തെ അങ്ങേ അറ്റം വേദനിപ്പിച്ചിരുന്നു. കൂടാതെ മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികള്‍ ഗൂഡാലോചന നടത്തിയതിനും മറ്റും തെളിവില്ലെന്നും പ്രതികളെ വെറുതെ വിടുകയാണെന്നുമുള്ള ഇന്നത്തെ കോടതിയുടെ വിധി ഇന്ത്യയുടെ മതേതരത്വത്തിന് കളങ്കമുണ്ടാക്കിയെന്നും നേതാക്കള്‍ പറഞ്ഞു.
- Samasthalayam Chelari

ബാബരി മസ്ജിദ്: കോടതി വിധി ദൗര്‍ഭാഗ്യകരം: SMF

ചേളാരി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ബഹു. ലക്‌നൗ സി.ബി.ഐ സ്‌പെഷ്യല്‍ കോടതിയുടെ വിധി ദൗര്‍ഭാഗ്യകരമെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ബാബരി മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം ചെയ്തിട്ടല്ലെന്നും പ്രതികള്‍ക്കെതിരെ ശക്തമായ തെളിവില്ലെന്നുമുള്ള നിരീക്ഷണം നടത്തി കുറ്റക്കാരെ വെറുതെ വിട്ടത് ഖേദകരമാണ്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിലൂടെ ഇന്ത്യയുടെ മതേതരത്വത്തിന് കളങ്കമുണ്ടാക്കിയെന്നും രാജ്യം ലോകത്തിന് മുമ്പില്‍ നാണംകെട്ടുവെന്നും മുന്‍ രാഷ്ട്രപതി അടക്കം പലരും അന്ന് പ്രതികരിച്ചത് പ്രസ്താവ്യമാണ്. കോടതി വിധി മതേതര ജനാധിപത്യ വിശ്വാസികളെ അങ്ങേയറ്റം വേദനിപ്പിച്ചുവെന്നും യോഗം അഭിപ്രായപ്പെട്ടു.

പള്ളികള്‍ അടച്ചിടുന്നത് കാരണം യാത്രക്കാര്‍ക്ക് നിസ്‌കാരത്തിനും മറ്റും നേരിടുന്ന പ്രയാസങ്ങള്‍ കണക്കിലെടുത്ത് യാത്രക്കാര്‍ക്ക് പള്ളികളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ മഹല്ല് കമ്മിറ്റികളോട് യോഗം അഭ്യര്‍ത്ഥിച്ചു.

പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉല്‍ഘാടനം ചെയ്തു. കെ.ടി ഹംസ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ. ഉമര്‍ ഫൈസി മുക്കം, ത്വാഖാ അഹ്മദ് മൗലവി, പിണങ്ങോട് അബൂബക്കര്‍, എം.സി മായിന്‍ ഹാജി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, ആര്‍.വി കുട്ടി ഹസ്സന്‍ ദാരിമി, നാസര്‍ ഫൈസി കൂടത്തായി, സലാം ഫൈസി മുക്കം, പി.സി ഇബ്രാഹീം ഹാജി വയനാട്, എസ്. മുഹമ്മദ് ദാരിമി, ഹംസ ബിന്‍ ജമാല്‍ റംലി, കാളാവ് സൈദലവി മുസ്‌ലിയാര്‍, എം.എ ചേളാരി, കെ.എ റഹ്മാന്‍ ഫൈസി, കെ.എം കുട്ടി എടക്കുളം, ശറഫുദ്ദീന്‍ വെണ്‍മേനാട്, ഹംസ ഹാജി മൂന്നിയൂര്‍, കെ.കെ ഇബ്രാഹീം ഹാജി എറണാകുളം, അബ്ദുസ്സലാം ബക്കര്‍ ഹാജി പെരിങ്ങാല, മഅ്മൂന്‍ ഹുദവി വണ്ടൂര്‍, ബദ്‌റുദ്ദീന്‍ അഞ്ചല്‍, ദമീം ജെ മുട്ടക്കാവ്, ഹനീഫ ഹാജി, അബ്ദുറസാഖ്, പി. മാമുക്കോയ ഹാജി, പി.സി ഉമര്‍ മൗലവി വയനാട്, ഇസ്മാഈല്‍ ഹുദവി ചെമ്മാട് ചര്‍ച്ചയില്‍ പങ്കെടുത്തു. വര്‍ക്കിംഗ് സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി സ്വാഗതവും ഓര്‍ഗനൈസര്‍ എ.കെ ആലിപ്പറമ്പ് നന്ദിയും പറഞ്ഞു.
- SUNNI MAHALLU FEDERATION

ബാബരി മസ്ജിദ്; കോടതി വിധി അപഹാസ്യം

റിയാദ്: ഇന്ത്യന്‍ മതേതരത്വത്തിന് തീരാ കളങ്കമേല്‍പിച്ച ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട ലഖ്‌നോ പ്രത്യേക സി.ബി.ഐ കോടതി വിധി അപഹാസ്യവും മതേതര ഇന്ത്യയുടെ അന്തസിന് നിരക്കാത്തതുമാണെന്ന് സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി ദേശീയ കമ്മിറ്റി പ്രസ്താവിച്ചു. കോടതി വിധി ഇന്ത്യൻ മതേതരത്വത്തിന്റെ ആത്മാവിനേറ്റ ഇരട്ട പ്രഹരമാണെന്നും ഇന്ത്യൻ നീതി പീഠം പോലും സത്യങ്ങളെ കണ്ണടച്ച് കബളിപ്പിക്കുകയാണെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.

മസ്ജിദ് നിന്നിരുന്ന സ്ഥലത്ത് ക്ഷേത്ര നിര്‍മ്മാണത്തിന് നേരത്തെ അവസരം ഒരുക്കിയത് തന്നെ രാജ്യത്തെ മതേതര സമൂഹത്തെ അങ്ങേയറ്റം വേദനിപ്പിച്ചിരുന്നു. 28 വർഷത്തിന് ശേഷം, ഇപ്പോൾ മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികള്‍ ഗൂഡാലോചന നടത്തിയതിനും മറ്റും തെളിവില്ലെന്ന് കാണിച്ചു പ്രതികളെ വെറുതെ വിടുകയാണെന്നുമുള്ള ഇന്നത്തെ കോടതിയുടെ വിധി ഇന്ത്യയുടെ മതേതരത്വത്തിന് കളങ്കമുണ്ടാക്കിയെന്നും നീതിയുടെ കണിക ജനാധിപത്യ ഇന്ത്യയിൽ നിന്നും എടുത്തു കളയപ്പെട്ടുവെന്ന തരത്തിലേക്ക് അധഃപതിച്ചുവെന്നും ദേശീയ പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഹൈദ്രൂസി മേലാറ്റൂർ, ജനറൽ സിക്രട്ടറി അളവിക്കുട്ടി ഒളവട്ടൂർ, വർക്കിങ് സിക്രട്ടറി അബ്ദുറഹ്മാൻ മൗലവി അറക്കൽ എന്നിവർ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
- abdulsalam

''ബാബരി മസ്ജിദ് തകര്‍ത്തത് ആസൂത്രിതം'' കോബ്ര പോസ്റ്റ് വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്തത് ആസൂത്രിതമെന്ന് കോബ്ര പോസ്റ്റിന്റെ വെളിപ്പെടുത്തല്‍. മുന്‍ പ്രധാനമന്ത്രി പിവി നരസിംഹറാവു, മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി, മുന്‍ യുപി മുഖ്യമന്ത്രി കല്ല്യാണ്‍ സിങ്, ഉമാഭാരതി എന്നിവര്‍ക്ക് ഗൂഢാലോചന അറിയാമെന്നും കോബ്ര പോസ്റ്റ് വെളിപ്പെടുത്തുന്നു. ഓപ്പറേഷന്‍ ജന്മഭൂമി എന്ന പേരില്‍ കോബ്ര പോസ്റ്റ് നടത്തിയ ഒളിക്യാമറ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. 23 പേരുമായി നടത്തിയ അഭിമുഖത്തിലാണ് മുതിര്‍ന്ന നേതാക്കള്‍ക്ക് ഇക്കാര്യം അറിയാമായിരുന്നുവെന്ന നിര്‍ണ്ണായക വെളിപ്പെടുത്തല്‍. പുസ്തകം എഴുതുന്നതിന്റെ ഭാഗമായി അസോസിയേറ്റ് എഡിറ്റര്‍ കെ ആശിഷാണ് 23 പേരെയും അഭിമുഖം നടത്തിയത്. അയോധ്യ, ഫൈസാബാദ്, ലഖ്‌നോ, ഖൊരാക്പൂര്‍, മധുര, മൊറാദാബ്ദ്, ജയ്പൂര്‍, ഔറംഗാബാദ്, മുംബൈ, ഗ്വാലിയാര്‍ തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചാണ് ആശിഷ് അഭിമുഖം തയ്യാറാക്കിയത്.

ബാബരി ദിനം; അമര്‍ഷം ഉള്ളിലൊതുക്കി വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ മുഴുകി

മലപ്പുറം സുന്നിമഹലില്‍ ഇന്നലെ നടന്ന ബാബരി പ്രാര്‍ത്ഥനാ ദിനാചരണത്തില്‍ നിന്ന്‌
മലപ്പുറം: ബാബരി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടതിന്റെ 21 - ആം വാര്‍ഷിക ദിനമായ ഇന്നലെ രാജ്യത്തിനകത്തും പുറത്തുമുള്ള വിശ്വാസികള്‍ അമര്‍ഷം ഉള്ളിലൊതുക്കി പ്രാര്‍ത്ഥനയില്‍ മുഴുകി.
ബാബരി മസ്‌ജിദ്‌ തകര്‍ത്തതിന്റെ വാര്‍ഷികം പ്രാര്‍ത്ഥന ദിനമായി ആചരിക്കാനുള്ള സമസ്‌ത, SYS, SKSSF നേതാക്കളുടെ ആഹ്വാനം മാനിച്ചാണ്‌ കേരളത്തിനകത്തും പുറത്തും ഗള്‍ഫ്‌ രാഷ്‌ട്രങ്ങളിലുമുള്ള വിശ്വാസികള്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ ഒരുക്കിയത്‌. 
പതിവില്‍ നിന്നും വ്യത്യസ്‌തമായി, ഈ വര്‍ഷത്തെ ഡിസംബര്‍ 6, വെള്ളിയാഴ്‌ച കൂടിയായതോടെ സമസ്‌ത, ഇസ്ലാമിക്‌ സെന്റര്‍, സുന്നിമഹല്‍, ക ശാഖാ ഓഫീസുകള്‍ എന്നിവക്കു പുറമെ രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ പള്ളികളിലും ബാബരി ദിനാചരണം പ്രത്യേകമായി പരാമര്‍ശിച്ച്‌ പ്രത്യേക പ്രാര്‍ത്ഥനാ സദസ്സുകള്‍ നടന്നു. ഇന്ത്യക്കു പുറമെ യു.എ.ഇ, സൌദി, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്‌, ഒമാന്‍ എന്നീ ഗള്‍ഫു രാഷ്‌ടങ്ങളിലും പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടന്നിരുന്നു.

ബാബരി ദിനം: ഇന്ന് മഹല്ലുകളില്‍ പ്രാര്‍ഥ്‌ന നടത്തുക- എസ്.വൈ.എസ്

ഇന്ന്  3.30 ന് മലപ്പുറം സുന്നി മഹലില്‍ പ്രാര്‍ത്ഥനാ സദസ്സ് 

മലപ്പുറം: ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും പുനര്‍നിര്‍മാണത്തിന് തയ്യാറാകാത്ത ഭരണാധികാരികളുടെ ക്രൂരമായ നിലപാടില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനാ സദസ്സുകളിലൂടെ ഇന്ന് (വെള്ളി) പ്രതിഷേധിക്കും. ഇന്ന് പള്ളികളില്‍ വെച്ച് സമാധാനത്തിന് വേണ്ടിയും നഷ്ടപ്പെട്ട മുസ്‌ലിം പള്ളി തിരിച്ച് കിട്ടാനും പ്രാര്‍ത്ഥന നടത്താന്‍ സുന്നി യുവജന സംഘം നേതാക്കള്‍ മഹല്ല് നേതൃത്വത്തോടും ഖത്വീബുമാരോടും ആഹ്വാനം ചെയ്തു. 
എസ്.വൈ.എസ് ജില്ലാ കമ്മിറ്റി ഇന്ന് 3.30 ന് മലപ്പുറം സുന്നി മഹലില്‍ നടത്തുന്ന പ്രാര്‍ത്ഥനാ സദസ്സില്‍ ജില്ലാ ഭാരവാഹികള്‍, മണ്ഡലം പ്രസിഡന്റ്, സെക്രട്ടറിമാര്‍ എസ്.കെ.എസ്.എസ്.എഫ് മേഖലാ പ്രസി, സെക്രട്ടറിമാര്‍ സംബന്ധിക്കും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറ പ്രസംഗിക്കും. ഇതുസംബന്ധമായി ചേര്‍ന്ന യോഗത്തില്‍ അബ്ദുല്‍ ഹമീദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു.

ബാബരി: നീതി തടവിലായിട്ട് ഇരുപത്തൊന്ന് വര്‍ഷം

ഇന്ത്യയുടെ മതേതര ചരിത്രത്തിന് കളങ്കമായി എന്നും ഓര്‍മിക്കപ്പെടുന്ന ബാബരി മസ്ജിദ് ധ്വംസനത്തിന് ഇരുപത്തൊന്ന് വര്‍ഷം പൂര്‍ത്തിയാകുകയാണ്. ഉത്തര്‍പ്രദേശിലെ ഫൈസാബാദ് നഗരത്തിനടുത്ത അയോധ്യയിലെ സരയൂ നദിക്കരയില്‍ 1992 ഡിസംബര്‍ 6ന് കര്‍സേവകര്‍തകര്‍ത്തത് മുഗിള ഭരണാധികാരി ബാബര്‍സ്ഥാപിച്ച കേവലം മുസ്ലിം ദേവാലയമായിരുന്നില്ല. മറിച്ച് ഇന്ത്യയുടെ വൈവിധ്യത്തെയും പാരമ്പര്യത്തെയുമാണ് അത് തകര്‍ത്തു കളഞ്ഞത്. വര്‍ഗീയ ഭൂതങ്ങള്‍രാജ്യത്തിന്‍റെ അഖണ്ഡതയും അസ്ഥിത്വവും നിരന്തരം അസ്ഥിരപ്പെടുത്തിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന ഇന്ത്യയില്‍ഒരു ബാബരി ദിനം കൂടി കടന്നു പോവുമ്പോള്‍രാജ്യത്തെ കടന്നുപിടിച്ച സവര്‍ണ്ണതയുടെ നീരാളിപ്പിടുത്തത്തില്‍ നിന്നുള്ള അതിജീവനത്തിന്‍റെ യജ്ഞങ്ങള്‍സജീവമാക്കേണ്ടതിന്‍റെ ആലോചനകള്‍സജീവമായി നടത്തേണ്ട സമയമാണിപ്പോള്‍. ഇരുപത്തൊന്ന് വര്‍ഷം മുമ്പ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്തേക്കാള്‍കലുഷിതമായ വര്‍ഗീയ ചേരിതിരിവിലേക്ക് രാജ്യം നടന്നു കൊണ്ടിരിക്കുന്ന

സത്യത്തില്‍, ബാബരി നമുക്കൊരു തിരിച്ചറിവായിരുന്നു

തേതരത്വത്തിന്റേയും മത മൈത്രിയുടെയും മതസൗഹാര്‍ദത്തിന്റേയും കളി തൊട്ടിലെന്ന്‌ അവകാശപ്പെടുന്ന ഇന്ത്യാ മാഹാരാജ്യത്തിന്റെ അഭിമാനത്തെ പിച്ചിചീന്തിയ നടുക്കുന്ന ഓര്‍മകളുണര്‍ത്തി വീണ്ടും ഒരു ഡിസംബര്‍ ആറ്‌ നമുക്ക്‌ മുന്നിലെത്തി. മുസ‍്‍ലിമിന്റെ മാനസാന്തരങ്ങളില്‍ വേദനകളുടെയും കണ്ണീരിന്റെയും രാക്കഥകള്‍ സമ്മാനിച്ച ബാബരിയുടെ സ്‌മരണകള്‍ വീണ്ടും നമ്മെ പിടിച്ചുലക്കുമ്പോള്‍ ബാബരിയാനന്തരം നമ്മുടെ സമൂഹത്തിനിടയില്‍ സംഭവിച്ച ചില മാറ്റങ്ങളെ കുറിച്ച്‌ ചര്‍ച്ച ചെയ്യുകയാണിവിടെ.
1498 ല്‍ വാസ്‌ഗോഡ ഗാമ കപ്പലിറങ്ങിയത്‌ മുതല്‍ 1947 ആഗസ്റ്റ്‌ 14 അര്‍ധ രാത്രി യൂനിയന്‍ ജാക്കിന്‌ പകരം ഇന്ത്യയുടെ ത്രിവര്‍ണ പതാക വാനിലുയരുന്നത്‌ വരെ നീണ്ട സ്വാതന്ത്ര സമര പോരാട്ടത്തില്‍ നിന്ന്‌ മോചിതരായി സ്വാതന്ത്രത്തിന്റെ ആശ്വാസവായു ശ്വസിക്കാന്‍ തുടങ്ങിയ ഭാരതീയ ജനതയുടെ ഹൃദയാന്തരങ്ങളില്‍ ഒരിക്കലും ഭേദമാവാത്ത നീറുന്ന നോവായി അവശേഷിക്കുന്ന രണ്ട്‌ മഹാ ദുരന്തങ്ങളാണ്‌ ഇന്ത്യാ വിഭജനവും ബാബരി ധ്വംസനവും. ഇത് രണ്ടും മറ്റേതൊരു സമുദായത്തെക്കാളും കൂടുതല്‍ ബാധിച്ചത്‌ ഇന്ത്യയിലെ

ഇന്ന് പ്രാര്‍ത്ഥനാ ദിനം


ബാബരി ദിനം;SKSSF യൂണിറ്റുകളിൽ പ്രാര്‍ത്ഥനാ ദിനം നാളെ (വെള്ളി)


കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ മുഴുവന്‍ യൂണിറ്റുകള്‍ ഡിസംബര്‍ 6 (വെള്ളി) പ്രാത്ഥനാ ദിനമായി ആചരിക്കണമെ് എസ്.കെ. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും ജനറല്‍ സെക്ര'റി ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും അറിയിച്ചു.

ബാബരി ധ്വംസനം നീതി നടപ്പാക്കണം: എസ്.കെ.എസ്.എസ്.എഫ്

മലപ്പുറം: നാലര നൂറ്റാണ്ട് കാലത്തോളം മുസ്‌ലിം സമൂഹം ആരാധനാ കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു പോന്ന അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട് ഇരുപത് നൂറ്റാണ്ട് കഴിഞ്ഞിട്ടും നീതി നടപ്പിലാക്കി മുസ്‌ലിംകള്‍ക്ക് വിട്ട് നല്‍കാന്‍ ഭരണകൂടങ്ങള്‍ വിമുഖത കാണിക്കുന്നത് രാജ്യത്തെ മതവിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യത്തെ തടയലാണെന്ന് എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബാബരി സമ്മേളനം അഭിപ്രായപ്പെട്ടു. സമീപ കാലങ്ങളില്‍ ഒരു മതവിഭാഗത്തെ ഉന്മൂലനം ചെയ്യാമെന്നുള്ള വ്യാമോഹത്തില്‍ അധികാര വര്‍ഗ്ഗത്തിന്റെ മൗനം സമ്മതത്തോടെ കള്ള കേസുകളും അവകാശ നിഷേധങ്ങളും സംഭവിക്കുന്നത് ഭരണകൂടത്തിന്ന് നേതൃത്വം നല്‍കുന്നവര്‍ കരുതലോടെ കാണണമെന്നും ആവശ്യപ്പെട്ടു. കോഴിക്കോട് ഖാസി സയ്യിദ് അബ്ദുന്നാസര്‍ ഹയ്യ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദി ഒ.എം.എസ്. തങ്ങള്‍ നിസാമി, ആനമങ്ങാട് മുഹമ്മദ് ഫൈസി, ശംസാദ് സലീം കരിങ്കല്ലത്താണി, മുന്‍ മന്ത്രി അഡ്വ. എന്‍. സൂപ്പി, ശമീര്‍ ഫൈസി ഒടമല എന്നിവര്‍ പ്രസംഗിച്ചു. പി.എം. റഫീഖ് അഹ്മദ് അദ്ധ്യക്ഷത വഹിച്ചു. സൈനുല്‍ ആബിദ് ഫൈസി നന്ദിയും പറഞ്ഞു.

ബാബരി ദിനം; അമര്‍ഷം ഉള്ളിലൊതുക്കി വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ മുഴുകി




മനാമ: ബാബരി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടതിന്റെ 20 ആം വാര്‍ഷിക ദിനമായ ഇന്നലെ രാജ്യത്തിനകത്തും പുറത്തുമുള്ള വിശ്വാസികള്‍ അമര്‍ഷം ഉള്ളിലൊതുക്കി പ്രാര്‍ത്ഥനയില്‍ മുഴുകി.
ബാബരി മസ്‌ജിദ്‌ തകര്‍ത്തതിന്റെ വാര്‍ഷികം പ്രാര്‍ത്ഥന ദിനമായി ആചരിക്കാനുള്ള സമസ്‌ത, എസ്‌.കെ. എസ്‌. എസ്‌. എഫ്‌ നേതാക്കളുടെ ആഹ്വാനം മാനിച്ചാണ്‌ കേരളത്തിനകത്തും പുറത്തും ഗള്‍ഫ്‌ രാഷ്‌ട്രങ്ങളിലുമുള്ള വിശ്വാസികള്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ ഒരുക്കിയത്‌.
എസ്‌.കെ. എസ്‌. എസ്‌. എഫ്‌ കേന്ദ്ര ആസ്ഥാനമായ ഇസ്ലാമിക്‌ സെന്ററില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങിന്‌ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി അഡ്വ. ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസിയും കേന്ദ്ര സംസ്ഥാന ഭാരവാഹികളും പങ്കെടുത്തു.
ഇന്ത്യക്കു പുറമെ യു.എ.ഇ, സൌദി, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്‌, ഒമാന്‍ എന്നീ ഗള്‍ഫു രാഷ്‌ടങ്ങളിലും പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടന്നു.
ബഹ്‌റൈനിലെ മനാമ സമസ്‌താലയത്തില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങിന്‌ സയ്യിദ്‌ ഫക്‌റുദ്ധീന്‍ തങ്ങള്‍ നേത്‌²ൃത്വം നല്‌കി. സമസ്‌ത കേരള സുന്നീജമാഅത്ത്‌ ബഹ്‌റൈന്‍ ഘടകത്തിനു കീഴില്‍ മനാമക്കു പുറമെ ഹൂറ, ഗുദൈബിയ, സല്‍മാനിയ്യ, ഹിദ്ധ്‌, ജിദാലി, റഫ, ഹമദ്‌ടൌണ്‍, ദാറു ഖുലൈബ്‌ തുടങ്ങിയ ഏരിയകളില്‍ പ്രവര്‍ത്തിക്കുന്ന സമസ്‌ത ഏരിയാ കേന്ദ്രങ്ങളിലും പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടന്നു  

ഡിസംബര്‍ 6; പ്രാര്‍ഥനാദിനമായി ആചരിക്കുക: എസ്‌.കെ.എസ്‌.എസ്‌.എഫ്‌

കോഴിക്കോട്‌: ബാബരി മസ്‌ജിദിന്റെ തകര്‍ച്ചയ്ക്ക്‌ 20 വര്‍ഷം തികയുന്ന ഇന്ന് സംസ്ഥാനവ്യാപകമായി പ്രാര്‍ഥനാദിനം ആചരിക്കാന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ അബ്ബാസലി ശിഹാബ്‌ തങ്ങളും ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ്‌ ഫൈസിയും പ്രവര്‍ത്തകരോട്‌ അഭ്യര്‍ഥിച്ചു.
ഓരോ ഇന്ത്യക്കാരനും ഏറെ അപമാനം ഉണ്‌ടാക്കുകയും മുസ്‌ലിംകള്‍ കബളിപ്പിക്കപ്പെട്ടതുമായ ബാബരി സംഭവം മാപ്പര്‍ഹിക്കാത്ത പാതകമാണ്‌. അന്നത്തെ പ്രധാനമന്ത്രിയുടെ വാഗ്‌ദാനം നിറവേറ്റപ്പെടാത്തിടത്തോളം കാലം കോണ്‍ഗ്രസ്സിന്‌ വിഷയത്തില്‍ നിന്ന്‌ ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ബാബരി സംഭവത്തിന്റെ മറപിടിച്ച്‌ വളര്‍ന്നുവരാന്‍ ശ്രമിച്ച തീവ്രവാദ പ്രവര്‍ത്തനങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കു സാധിച്ചിട്ടുണ്‌ട്‌. 
എന്നാല്‍, വര്‍ഗീയകലാപങ്ങള്‍ ഉണ്‌ടാക്കി മുസ്‌ലിംകളെ വംശഹത്യ നടത്തുകയും നിരപരാധികളായ ആറായിരത്തോളം മുസ്‌ലിം യുവാക്കള്‍ വിചാരണ പോലും ഇല്ലാതെ ജയിലില്‍ കഴിയുകയുമാണ്‌. 
ഭരണകൂടത്തിന്റെ കൂടി മൌനാനുവാദത്തോടെ ഒരു സമുദായത്തെ അരക്ഷിതാവസ്ഥയിലേക്കു നയിക്കാനുള്ള ശ്രമങ്ങളാണു ബാബരി ദുരന്താനന്തരം രാജ്യത്തു നടന്നിട്ടുള്ളത്‌. ബാബരി കേസുകള്‍ കൈകാര്യം ചെയ്യുന്നതിനു പ്രത്യേക കോടതി സ്ഥാപിച്ച്‌ കേസുകള്‍ തീര്‍പ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തണമെന്നും നേതാക്കള്‍ പത്ര കുറിപ്പില്‍ അറിയിച്ചു.

ബാബരി: തകര്‍ക്കപ്പെട്ട മസ്ജിദ്; തീരാ സങ്കടങ്ങള്‍

ഇന്ന് ഡിസംബര്‍ 6. തോഡ്‌ദോ, തോഡ്‌ദോ (പൊളിച്ചോ, പൊളിച്ചോ) എന്ന് ആക്രോശിച്ച് വര്‍ഗ്ഗീയ രാക്ഷസര്‍ ഇന്ത്യന്‍ മതേതരത്വത്തിന്റെ നെറുകെയില്‍ തൃശൂലം കുത്തിയിറക്കി രാജ്യത്തെ കളങ്കപ്പെടുത്തിയ കറുത്ത ദിനം.
ഇന്ത്യന്‍ വാസ്തു വിദ്യയുടെ ഉത്തമ കലാരൂപവും മുസ്‌ലിം സമൂഹത്തിന്റെ അഭിമാന ഗോപുരവുമായി നിലകൊണ്ട വിശുദ്ധ ഭവനം- ബാബരി മസ്ജിദ്, കാവി ഭീകരര്‍ തച്ചുതകര്‍ത്തിട്ട് ഇരുപതാണ്ട് തികയുകയാണ്.
അനുയോജ്യവും പ്രാവര്‍ത്തികവുമായ ഒരു പരിഹാരം സ്വപ്‌നം മാത്രമായി ഇന്നും അവശേഷിക്കുന്നു. ഓരോ സര്‍ക്കാറുകളും മാറിവരുമ്പോഴും നീതി പീഠത്തില്‍ നിന്ന് വിധികള്‍ വരുമ്പോഴും പ്രതീക്ഷയോടെയും പ്രത്യാശയോടെയും ജനാധിപത്യ മതേതര വിശ്വാസികള്‍ കാത് കൂര്‍പ്പിക്കുന്നു.
പക്ഷെ നിരാശയുടെയും ദു:ഖത്തിന്റെയും നീണ്ട ഇരുപത് വര്‍ഷങ്ങളാണ് മുസ്‌ലിം ജനകോടികള്‍ക്കും നീതി നടപ്പാവണമെന്ന് ആഗ്രഹമുള്ള സുമനസ്സുകള്‍ക്കും പൊലിഞ്ഞ് പോയത്.