കാസര്‍കോട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ട്രഷററായി സയ്യിദ് അഹ്മദ് ജിഫ് രി മുത്തുക്കോയ തങ്ങളെ തെരഞ്ഞെടുത്തു. ബുധനാഴ്ച ചേര്‍ന്ന സമസ്ത കേന്ദ്ര മുശാവറ യോഗത്തിലാണ് പുതിയ ട്രഷറരെ തെരഞ്ഞെടുത്തത്. കഴിഞ്ഞ മാസം അന്തരിച്ച പാറന്നൂര്‍ പി.പി ഇബ്രാഹീം മുസ്ലിയാരുടെ വിയോഗത്തോടെ വന്ന ഒഴിവിലേക്കാണ് ജിഫ്രി തങ്ങളുടെ നിയമനം. കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന ജാമിഅ യമാനിയ്യ അറബിക് കോളേജ് പ്രിന്‍സിപ്പലായി സേവനം ചെയ്യുന്ന തങ്ങള്‍ ആയിരക്കണക്കിന് ശിഷ്യസമ്പത്തിനുടമയാണ്. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് സംയുക്ത ഖാദി ഉള്‍പ്പെടെ നിരവധി മഹല്ലുകളുടെ ഖാദി കൂടിയാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.