സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ കാസർഗോഡ്‌ ജില്ലാ കണ്‍വെന്‍ഷന്‍ നാളെ എം.ഐ.സിയില്‍

ഉദുമ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് രൂപം നല്‍കിയ സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ ജില്ലാ കണ്‍വന്‍ഷന്‍ നാളെ രാവിലെ 11മണിക്ക് ചട്ടഞ്ചാല്‍ മാഹിനാബാദ് മലബാര്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് അബ്ദുല്‍ ഫത്താഹ് മസ്ജിദ് അങ്കണത്തില്‍ നടക്കും. കണ്‍വന്‍ഷനില്‍ സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ , ജനറല്‍ സെക്രട്ടറി എ.വി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, സമസ്ത ജില്ലാ കമ്മിറ്റി നേതാക്കള്‍ സംബന്ധിക്കും. പ്രസതുത കണ്‍വന്‍ഷനില്‍ ജില്ലയിലെ മുഴുവന്‍ ദര്‍സ് - അറബിക് കോളജ് മുദരിസിങ്ങളും എത്തിച്ചേരണമെന്ന് ജംഇയ്യത്തുല്‍ മുദരിസീന്‍ ജില്ലാ കണ്‍വീനര്‍ ശംസുദ്ധീന്‍ ഫൈസി ഉടുമ്പുന്തല അറിയിച്ചു.