മലപ്പുറം: തൃപ്പനച്ചി മുഹമ്മദ് മുസ്‍ലിയാര്‍ രണ്ടാം ഉറൂസ് ഇന്ന് തുടക്കം. സമസ്‍ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‍ലിയാരുടെ നേതൃത്വത്തില്‍ വൈകിട്ട് നാലു മണിക്ക് കൂട്ട സിയാറത്ത് നടക്കും. ഏഴ് മണിക്ക് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കോട്ടുമല ടി.എം ബാപ്പു മുസ്‍ലിയാര്‍, നവാസ് മന്നാനി തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന് വരുന്ന ദിവസങ്ങളില്‍ രാവിലെ ആറു മണിക്ക് വിവിധ പണ്ഡിതരുടെ നേതൃത്വത്തില്‍ സിയാറത്ത് ഉണ്ടായിരുക്കും.
നാളെ വൈകിട്ട് ഏഴു മണിക്ക് നടക്കുന്ന ആത്മീയ സംഗമം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എം.ടി അബ്‍ദുല്ല മുസ്‍ലിയാര്‍ അധ്യക്ഷത വഹിക്കും. ദുആ സമ്മേളനത്തിന് അത്തിപ്പറ്റ മൊയ്‍തീന്‍ കുട്ടി മുസ്‍ലിയാര്‍ നേതൃത്വം നല്‍കും. സി. ഹംസ, അല്‍ഹാഫിള് അബൂ ശമ്മാസ് മൌലവി പ്രസംഗിക്കും.
വ്യഴം വൈകീട്ട് മൂന്നു മണിക്ക് നടക്കുന്ന ജലാലയ്യ റാത്തീബ്, പ്രഭാഷണം എന്നിവയില്‍ എം.പി മുസ്‍ത്വഫല്‍ ഫൈസി, ബീരാന്‍ കുട്ടി മുസ്‍ലിയാര്‍, സലാം ബാഖവി ഒഴുകൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഏഴിന് നടക്കുന്ന സ്വലാത്ത് മജ്‍ലിസ്, ജലാലിയ്യ റാത്തീബ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വാവാട് കുഞ്ഞിക്കോയ മുസ്‍ലിയാര്‍, അല്‍ഹാഫിള് ഇബ്രാഹീം അല്‍ഖലീല്‍ നേതൃത്വം നല്‍കും.
വെള്ളിയാഴ്ച മൂന്ന് മണിക്ക് നടക്കുന്ന പഠന ക്ലാസ് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഷാജഹാന്‍ റഹ്‍മാനി കംബ്ലക്കാട് ക്ലാസ് എടുക്കും. വൈകിട്ട് ഏഴിന് നടക്കുന്ന പ്രഭാഷണം സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വി അധ്യക്ഷത വഹിക്കും. റഹ്‍മത്തുല്ലാഹ് ഖാസിമി മുത്തേടം പ്രഭാഷണം നടത്തും.