കാന്തപുരത്തിന്റെ മകൻ ബഹ്റൈനിൽ; വിഘടിത ചൂഷണത്തിന്റെ പുതിയ മുഖം തിരിച്ചറിണമെന്ന് ബഹ്‌റൈന്‍ SKSSF

പഴയ പദ്ധതികളുടെ അവസ്ഥയെകുറിച്ച് അന്വേഷിക്കാനും വിശ്വാസികൾക്ക് ബാധ്യതയുണ്ട്
ബഹ്റൈന്‍ : നിരവധി തട്ടിപ്പുകളിലൂടെ കുപ്രസിദ്ധി നേടിയ കാന്തപുരം വിഭാഗം പ്രതിനിധി ഇപ്പോള്‍ ബഹറൈനിലെത്തിയിരിക്കുന്നത് ഗുജറാത്തിലും മറ്റും സ്‌കൂളുകള്‍ സ്ഥാപിക്കാനെന്ന പേരിലാണെന്നും ഇത്തരം സാമ്പത്തിക തട്ടിപ്പുകളില്‍ വിശ്വാസി സമൂഹം വഞ്ചിതരാവരുതെന്നും, അനുഭവങ്ങളില്‍ നിന്നും പാഠമുള്‍ക്കൊള്ളണമെന്നും ബഹ്‌റൈന്‍ SKSSF പത്രകുറിപ്പിലൂടെ ആവശ്യപ്പെട്ടു.
വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയും മുതലക്കണ്ണീരൊഴുക്കിയും പാവപ്പെട്ട ജനങ്ങള്‍ നിരന്തരം വഞ്ചിക്കപ്പെടുന്നത് നോക്കി നില്‍ക്കാനാവില്ല.
വലിയ പദ്ധതികള്‍ പ്രഖ്യാപിക്കുകയും അതിന്റെ പേരില്‍ കോടികള്‍ പിരിക്കുകയും പിന്നീട് അതേക്കുറിച്ച് മൗനമവലംബിക്കുകയും വീണ്ടും പുതിയ പദ്ധതികളുമായി രംഗപ്രവേശം നടത്തുകയും ചെയ്യുന്നത് പൊതുജനത്തിന്റെ പ്രതികരണ ശേഷിയെ പരിഹസിക്കലാണ്.
ഓരോ പുതിയ സംരംഭങ്ങളുമായി സമീപിക്കുമ്പോള്‍ പഴയ പദ്ധതികളുടെ അവസ്ഥയെകുറിച്ച് അന്വേഷിക്കാന്‍ വഞ്ചിക്കപ്പെടുന്നവര്‍ക്ക് ബാധ്യതയുണ്ട്. കമാലിയ മെഡിക്കല്‍ കോളേജ്, ക്രസന്റ് സിമന്റ്‌സ്, കോഴിക്കോട് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ , ആസാം ഫണ്ട്, കുറ്റിപ്പുറം നിക്ഷേപ പദ്ധതി, നാല്‍പതു കോടിയുടെ തിരുകേശപ്പള്ളി... തുടങ്ങി ആത്മീയവും സാമ്പത്തികവുമായ പദ്ധതികള്‍
മുഴുവനും തട്ടിപ്പായിരുന്നു എന്ന് ബോധ്യമായതിനു ശേഷവും ഇത്തരം ചൂഷങ്ങള്‍ക്ക് തലവെച്ചു കൊടുക്കുവാന്‍ ചിന്താശൂന്യര്‍ക്കേ കഴിയൂ. ചൂഷണങ്ങളില്‍ നിന്ന് പാഠം ഉള്‍കൊള്ളാതെ വീണ്ടും വഞ്ചനയിലകപ്പെടുന്നവരുടെ ധനനഷ്ടത്തിനും മാനനഷ്ടത്തിനും അവര്‍തന്നെയാണ് ഉത്തരവാദികളെന്നും പത്രകുറിപ്പിൾ ഭാരവാഹികൾ തുടര്‍ന്നു- SKSSF Bahrain