സമസ്ത ആദര്‍ശ വിശദീകരണ സമ്മേളനം ഇന്ന് പയ്യോളിയില്‍

തിരുരങ്ങാടി : കൊടിഞ്ഞി പയ്യോളി ശാഖ എസ്.കെ. എസ്.എസ്.എഫ് സംഘടിപ്പിക്കപ്പെടുന്ന സമസ്ത ആദര്‍ശ വിശദീകരണ സമ്മേളനം ഡിസ: 3 ചൊവ്വ (ഇന്ന്) വൈകുന്നേരം 6 മണിക്ക് പ്രത്യേകം സജ്ജമാക്കിയ പറന്നൂര്‍ ഉസ്താദ് നഗറില്‍ വെച്ച് നടക്കും. അലവി ദാരിമി കുഴിമണ്ണ, ജാബിര്‍ ഹുദവി തൃക്കറിപ്പൂര്‍ തുടങ്ങിയവര്‍ എല്‍.സി.ഡി ക്ലിപ്പിങോട് കൂടി പ്രഭാഷണം നടത്തും. കാന്തപുരം വിഭാഗത്തില്‍ നിന്നും കൊഴിഞ്ഞ് പോക്ക് വര്‍ദ്ദിച്ച ഈ സമയത്ത് നടത്തുന്ന സമ്മേളനം വലിയ പ്രതീക്ഷയോടെയാണ് പ്രദേശവാസികള്‍ നോക്കിക്കാണുന്നത്. പ്രദേശത്തെ ഒരു വ്യാപാര പ്രമുഖന്‍ പരിപാടിക്കെതിരെ രംഗത്ത് വന്നെങ്കിലും സുന്നി പ്രവര്‍ത്തകരുടെ ഇടപെടലും മഹല്ല് നിവാസികളും ശക്തമായി പ്രചരണ പരിപാടികളുമായി മുന്നോട് പോകുകയായിരുന്നു.