സആദ കോളേജ് 10-ാം വാര്‍ഷികം; ശാഖകളില്‍ പാറന്നൂര്‍ ഉസ്താദ് അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും

ബുധനാഴ്ച  തെങ്ങുംമുണ്ട മദ്‌റസയിലും ശനിയാഴ്ച പന്തിപ്പൊയില്‍ മദ്‌റസയിലും പ്രചരണം
വാരാമ്പറ്റ: വാരാമ്പറ്റ സആദ കോളേജ് 10-ാം വാര്‍ഷികത്തിന്റെ പ്രചരണാര്‍ത്ഥം ശാഖകളില്‍ പാറന്നൂര്‍ ഉസ്താദ് അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിക്കാന്‍ എ കെ സുലൈമാന്‍ മൗലവിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പബ്ലിസിറ്റി കമ്മിറ്റി തീരുമാനിച്ചു. ഖാസിം ദാരിമി, മൊയ്തുട്ടി മാക്കണ്ടി, മുനീര്‍ ബപ്പനം, കുഞ്ഞബ്ദുല്ല തെങ്ങുംമുണ്ട, എ കെ സുലൈമാന്‍ മൗലവി, യൂനുസ് പാണ്ടംകോട് പങ്കെടുത്തു.
ഇന്ന് വൈകുന്നേരം 6.30 ന് മാക്കണ്ടി മദ്‌റസയില്‍ നടക്കുന്ന പരിപാടിയില്‍ സിറാജ് ഫൈസി അദ്ധ്യക്ഷത വഹിക്കും. ശംസുദ്ദീന്‍ റഹ്മാനി ഉദ്ഘാടനം ചെയ്യും. യു കെ നാസിര്‍ മൗലവി അനുസ്മരണ പ്രഭാഷണം നടത്തും. പോള പോക്കര്‍ ഹാജി, മഞ്ചേരി ഇബ്രാഹിം ഹാജി, ആരിഫ് വാഫി പങ്കെടുക്കും.ഇന്ന് (ബുധന്‍) 6.30 ന് തെങ്ങുംമുണ്ട മദ്‌റസയിലും ശനിയാഴ്ച 2 മണിക്ക് പന്തിപ്പൊയില്‍ മദ്‌റസയിലും പരിപാടി നടക്കും.