മതേതരത്വത്തിന്റേയും മത മൈത്രിയുടെയും മതസൗഹാര്‍ദത്തിന്റേയും കളി തൊട്ടിലെന്ന് അവകാശപ്പെടുന്ന ഇന്ത്യാ മാഹാരാജ്യത്തിന്റെ അഭിമാനത്തെ പിച്ചിചീന്തിയ നടുക്കുന്ന ഓര്‍മകളുണര്‍ത്തി വീണ്ടും ഒരു ഡിസംബര്‍ ആറ് നമുക്ക് മുന്നിലെത്തി. മുസ‍്‍ലിമിന്റെ മാനസാന്തരങ്ങളില്‍ വേദനകളുടെയും കണ്ണീരിന്റെയും രാക്കഥകള്‍ സമ്മാനിച്ച ബാബരിയുടെ സ്‌മരണകള്‍ വീണ്ടും നമ്മെ പിടിച്ചുലക്കുമ്പോള്‍ ബാബരിയാനന്തരം നമ്മുടെ സമൂഹത്തിനിടയില്‍ സംഭവിച്ച ചില മാറ്റങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുകയാണിവിടെ.
1498 ല്‍ വാസ്‌ഗോഡ ഗാമ കപ്പലിറങ്ങിയത് മുതല്‍ 1947 ആഗസ്റ്റ് 14 അര്‍ധ രാത്രി യൂനിയന്‍ ജാക്കിന് പകരം ഇന്ത്യയുടെ ത്രിവര്‍ണ പതാക വാനിലുയരുന്നത് വരെ നീണ്ട സ്വാതന്ത്ര സമര പോരാട്ടത്തില്‍ നിന്ന് മോചിതരായി സ്വാതന്ത്രത്തിന്റെ ആശ്വാസവായു ശ്വസിക്കാന്‍ തുടങ്ങിയ ഭാരതീയ ജനതയുടെ ഹൃദയാന്തരങ്ങളില്‍ ഒരിക്കലും ഭേദമാവാത്ത നീറുന്ന നോവായി അവശേഷിക്കുന്ന രണ്ട് മഹാ ദുരന്തങ്ങളാണ് ഇന്ത്യാ വിഭജനവും ബാബരി ധ്വംസനവും. ഇത് രണ്ടും മറ്റേതൊരു സമുദായത്തെക്കാളും കൂടുതല്‍ ബാധിച്ചത് ഇന്ത്യയിലെ
മുസ്‌ലിംകളെയായിരുന്നു.എന്നാല്‍ ഇന്ത്യാ വിഭജനത്തിന് വേദനയുടെയും കണ്ണീരിന്റെയും കഥകള്‍ മാത്രമാണ് പറയാനുള്ളതെങ്കില്‍ ബാബരി മസ്‌ജിദ് തകര്‍ച്ചക്ക് ശേഷം മുസ്‌ലിം സമൂഹത്തില്‍ പോസിറ്റീവായ ചില കാര്യങ്ങള്‍ കൂടി സംഭവിച്ചു എന്ന് സൂചിപ്പിക്കാനാണ് ഈ കുറിപ്പ്.