ശംസുല്‍ ഉലമാ പബ്ലിക് സ്‌കൂള്‍ ആര്‍ട്‌സ് ഫെസ്റ്റ്

വെങ്ങപ്പള്ളി ശംസുല്‍ ഉലമാ പബ്ലിക് സ്‌കൂള്‍ ആര്‍ട്‌സ്
ഫെസ്റ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്‍ കെ റഷീദ്
ഉദ്ഘാടനം ചെയ്യുന്നു.
വെങ്ങപ്പള്ളി: കുട്ടികളുടെ കലാപരമായ കഴിവുകള്‍ കണ്ടെത്തുകയും അവര്‍ക്ക് അത് പരിപോഷിപ്പിക്കാനുള്ള വേദികള്‍ നല്‍കുകയും ചെയ്യേണ്ടത് പുതിയ പാഠ്യക്രമം അനുസരിച്ച് വളരെ പ്രധാനമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്‍ കെ റഷീദ് അഭിപ്രായപ്പെട്ടു.
സമൂഹത്തെ സമുദ്ദരിക്കുന്ന നന്മ നിറഞ്ഞ കലകളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുകയും പകര്‍ന്ന് നല്‍കുകയും ചെയ്യുക എന്നുള്ളത് ഇന്നത്തെ കാലഘട്ടത്തില്‍ ഒരു വെല്ലിവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
വെങ്ങപ്പള്ളി ശംസുല്‍ ഉലമാ പബ്ലിക് സ്‌കൂള്‍ ആര്‍ട്‌സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി സി ത്വാഹിര്‍ അദ്ധ്യക്ഷത വഹിച്ചു. ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഫൈസി പേരാല്‍, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി കണ്‍വീനര്‍ സി പി ഹാരിസ് ബാഖവി, പനന്തറ മുഹമ്മദ്, എന്‍ മുസ്തഫ ആശംസകളര്‍പ്പിച്ചു.
പി ടി അബ്ദുല്ലക്കോയ, എം സലിം, പി മുസ്തഫ, മുജീബ് റഹ്മാന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.
പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ മുസ്തഫ വാഫി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശിഹാബുദ്ദീന്‍ നന്ദിയും പറഞ്ഞു.