നരിക്കുനി: കേരളത്തിലെ ഇസ്‌ലാമിക പണ്ഡിത സഭയായ സമസ്ത മതസൗഹാര്‍ദത്തിന് നല്കിയ സംഭാവന നിസ്തുലമാണെന്നും എല്ലാ മതങ്ങള്‍ക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ഉണ്ടാവേണ്ടത് മനുഷ്യ സൗഹൃദമാണെന്നും എം.കെ. രാഘവന്‍ എം.പി. അഭിപ്രായപ്പെട്ടു. പുല്ലാളൂരില്‍ സമസ്തയുടെ നേതൃത്വത്തില്‍ നടക്കുന്ന ത്രിദിന സമ്മേളനത്തില്‍ സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു. ആലിക്കുട്ടി അധ്യക്ഷതവഹിച്ചു. അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ബ്രഹ്മചാരി വേദചൈതന്യ, എന്‍. സുബ്രഹ്മണ്യന്‍, നജീബ് കാന്തപുരം, പി. കോരപ്പന്‍, അബൂബക്കര്‍ ഫൈസി, യു.കെ. മുജീബ്, മുനീര്‍ ഫൈസി, മുഹമ്മദ്, സി.എം. റാഫി എന്നിവര്‍ സംസാരിച്ചു.