സാമ്പത്തിക തട്ടിപ്പുകള്‍ക്ക് പിന്തുണ നൽകുന്നവരെ തിരിച്ചറിയണം |
കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടന്ന സമസ്ത ആദർശ വിശദീകരണ സമ്മേളനം കോഴിക്കോട് ഖാസി ജമാലുലൈലി തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു |
കോഴിക്കോട്: സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന വിവേചനപരമായ സമീപനങ്ങള്‍ അവരുടെ സാമൂഹ്യ പ്രതിബദ്ധതയെ ചോദ്യം ചെയ്യുന്ന തരത്തിലേക്ക് എത്തിയിരിക്കുന്നതായി കോഴിക്കോട് നടന്ന സമസ്‌ത ആദര്‍ശ സമ്മേളനം അഭിപ്രായപ്പെട്ടു. കാന്തപുരത്തിന്റെ നേതൃത്വത്തില്‍ പ്രവാചകന്റെ പേരില്‍ വ്യാജകേശം അവതരിപ്പിച്ച് നടത്തിയ കോടികളുടെ സാമ്പത്തിക ചൂഷണവും കുറ്റിപ്പുറം കേന്ദ്രീകരിച്ച് നടന്ന നൂറുകോടിയുടെ നിക്ഷേപതട്ടിപ്പും കോഴിക്കോട്ടെ ഇരുമ്പയിര്‍ ഖനനത്തിലെ പങ്കും പുറത്ത് വന്നിട്ടും രാഷ്‌ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന മൌനം അവരുടെ കാപട്യമാണ് വ്യക്തമാക്കുന്നത്.
കേശം സൂക്ഷിക്കാന്‍ നാല്‍പത് കോടിയുടെ പള്ളിനിര്‍മിക്കാന്‍ വ്യാപകമായി പരസ്യപ്രചാരം നടത്തിയതും അതിനുവേണ്ടി പൊതുവേദികളില്‍ വെച്ചുപോലും പണപ്പിരിവ് നടത്തിയതുമാണ്. പ്രസ്‌തുത പള്ളിക്ക് ശിലാസ്ഥാപനം പോലും നടത്തുകയും ചെയ്‌തു. എന്നാല്‍ അങ്ങനെയൊരു പള്ളിനിര്‍മിക്കില്ലെന്നും അതിന്റെ പേരില്‍ പണപ്പിരിവ് നടത്തിയിട്ടില്ലെന്നും ഇപ്പോള്‍ പറയുന്ന കാന്തപുരം മുസ്‌ലിം സമുദായത്തിന് അപമാനമാണ്. സംഘാടക സമിതി ചെയര്‍മാന്‍ മുസ്‌തഫ മുണ്ടുപാറ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയതങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. അബ്‌ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അശ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പ്, വാവാട് അബ്‌ദുല്‍ ബാരി മുസ്‌ലിയാര്‍, ഇസ്‌മാഈല്‍ സഖാഫി തോട്ടുമുക്കം, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ഓണംമ്പിള്ളി മുഹമ്മദ് ഫൈസി പ്രസംഗിച്ചു. മുഹമ്മദ് രാമന്തളി, അന്‍സാര്‍ പയ്യോളി, വ്യാജകേശ വിവാദത്തിന്റെ പേരില്‍ കാന്തപുരം വിഭാഗം വിട്ട നൌഷാദ് അഹ്‌സനി ഒതുക്കുങ്ങല്‍ തന്റെ നിലപാട് വിശദീകരിച്ചു പ്രസംഗിച്ച വീഡിയോ സീഡി സമ്മേളനത്തില്‍ പ്രകാശനം ചെയ്‌തു. കണ്‍വീനര്‍ സത്താര്‍ പന്തല്ലൂര്‍ സ്വാഗതവും റഷീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.
കേരള ഇസ്ലാമിക് ക്ലാസ്സ് റൂം സംപ്രേഷണം ചെയ്‌ത സമ്മേളനത്തിന്റെ കൂടുതല്‍ റെക്കോര്‍ഡുകള്‍ക്ക്