'സുപ്രഭാതം' കുപ്രചരണം; 'കെ.വാര്‍ത്ത' കള്ളം പറയുന്നു..ജാള്യത മറക്കാന്‍ കരണം മറിച്ചിലും..

"പത്രം വൈകും എന്നു പറഞാല്‍ അതു വേണ്ടെന്നു വെച്ചു എന്നാകുമോ" എന്ന് വായനക്കാർ
ചൊവ്വാഴ്ചയിലെ വ്യാജ വാർത്ത‍
ഓണ്‍ലൈൻ:വ്യാജ കേശവിവാദ ങ്ങളും അനുബന്ധ ചര്‍ച്ചകളും കത്തിപടരുമ്പോള്‍ 
കാന്തപുര ത്തിനും മുടി ഗ്രൂപ്പിനും ദാസ്യവേല ചെയ്യാനിറങ്ങിയ 'കെവാര്‍ത്ത' ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലിനെ വായനക്കാര്‍ തിരുത്തി. 
ഒടുവില്‍, ഗത്യന്തരമില്ലാതെ വന്നപ്പോള്‍ നല്‍കിയ തിരുതത്തിലും  വിശദീകര ണങ്ങളിലും പ്രകടമായത് കെവാര്‍ത്തക്കു പിന്നിലിരുന്ന് അച്ചു നിരത്തുന്ന സിറാജ് ബ്യൂറോ ചീഫിന്റെ തനിനിറം' . 
11 ന് ബുധനാഴ്ചയിലെ കുമ്പസാരം
വിശദാംശങ്ങൾ ഇങ്ങനെ: 
രണ്ടു ദിവസം മുമ്പ്‌ സെപ്‌തം.10നാണ്‌ `ചന്ദ്രികക്കു ബദലാകാന്‍ ഉദ്ധേശിച്ച സുപ്രഭാതം ദിനപത്രം വേണ്ടെന്നു വെച്ചു ' എന്ന കള്ള വാര്‍ത്ത സ്‌പെഷല്‍ ഇഷ്യൂവാക്കി കെവാര്‍ത്ത അവതരിപ്പിച്ചത്‌. എന്നാല്‍ നേതാക്കളുടെ ഓഡിയോ പ്രതികരണം സഹിതം www.skssfnews.com പ്രസിദ്ധീകരിച്ച വാര്‍ത്തയും അതേ തുടര്‍ന്നുണ്ടായ
വായനക്കാരുടെയും സോഷ്യല്‍ നെറ്റ് വര്‍ക്കിലെ പ്രവര്‍ത്തകരുടെയും പ്രതിഷേധവും  കനത്തതോടെയാണ്‌  തങ്ങളുടെ ജാള്യത മറക്കാന്‍ കുമ്പസാരമെന്നോണം പിറ്റേദിവസം ` അല്ല, സുപ്രഭാതം വൈകും എന്നത്‌ കുപ്രചരണമല്ല, നേതാക്കള്‍ പറയുന്ന സത്യം` എന്ന തലവാചകത്തില്‍  മറ്റൊരു റിപ്പോർട്ട് പുറത്തുവിടാന്‍ അവർ നിര്‍ബന്ധിതരായത്‌.
എന്നാല്‍, റിലേറ്റഡ്‌ ന്യൂസായി നല്‍കിയ തൊട്ടു മുന്‍ ദിവസത്തെ റിപ്പോര്‍ട്ടിന്റെ തലവാചകം തന്നെ
അവരുടെ വിശദീകരണം വിലപ്പോവാത്ത കല്ലുവെച്ച നുണയാണെന്നു തെളിയിക്കുന്നതായിരുന്നു..
കാരണം ആദ്യ റിപ്പോര്‍ട്ടില്‍ 'പത്രം പ്രസിദ്ധീകരിക്കുന്നത്‌ മാറ്റി വെച്ചു' വെന്നോ 'നീട്ടിവെച്ചു'വെന്നോ ആയിരുന്നെങ്കില്‍ രണ്ടാം റിപ്പോര്‍ട്ടിന്റെ തലവാചകം തന്നെ അതിനുള്ള മതിയായ കുമ്പസാരമാകുമായിരുന്നു.
എന്നാല്‍ രണ്ടാം റിപ്പോര്‍ട്ടിന്റെ തലവാചകത്തില്‍ തന്നെ നടത്തിയ ഈ കരണം മറിച്ചില്‍ ആര്‍ക്കും മനസ്സിലാക്കാവുന്ന വിധം വ്യക്തമായിരുന്നു. ഇത് വായനക്കാരും ചോദ്യം ചെയ്തിരുന്നു.. "പത്രം വൈകും എന്നു നേതാക്കൾ പറഞ്ഞാൽ തന്നെയും അത് നിർത്തി വെച്ചു എന്നാകുമോ?" എന്നായിരുന്നു ഒരു വായനക്കാരന്റെ കമന്റ്‌.
ഏതായാലും തങ്ങള്‍ക്കു പറ്റിയ അമളിയോ ബോധപൂര്‍വ്വമുള്ള കുപ്രചരണമോ സൂചിപ്പിക്കാതെയും അതു തിരുത്താതെയുമുള്ള കെവാര്‍ത്തയുടെ ഈ കുമ്പസാര റിപ്പോട്ടും നേതാക്കളുടെ പേരിലുള്ള ദുരാരോപണങ്ങളും വാര്‍ത്തക്കാരന്റെ തനിനിറം വീണ്ടും സമൂഹ മധ്യെ വ്യക്തമാക്കിയിരിക്കുകയാണ്‌.
തലവാചകത്തില്‍ തുടങ്ങിയ ഈ അബന്ധപഞ്ചാംഗം വാര്‍ത്തയിലുടനീളമുണ്ട. 
പത്രം പ്രസിദ്ധീകരിക്കുന്നത്‌ സംബന്ധിച്ച്‌ പ്രതികരിക്കാന്‍ നേതാക്കള്‍ തയ്യാറാകുന്നില്ലെന്നു തട്ടിവിടുന്ന പ്രഥമ റിപ്പോര്‍ട്ടിന്റെ അവസാന ഭാഗത്ത്‌ തന്നെ SKSSF ജന.സെക്രട്ടറി കൂടിയായ ബഹു.ഓണമ്പള്ളി മുഹമ്മദ്‌ ഫൈസിയുടെ പ്രതികരണം ഉണ്ടായ കാര്യവും പത്രം ഉദ്ധരിക്കുന്നുണ്ട്‌. 
നവംമ്പറില്‍ തുടങ്ങാനിരിക്കുന്ന പത്രത്തിന്‌ സപ്‌തംബര്‍ പകുതിയായിട്ടും ബ്യൂറോ കേന്ദ്രങ്ങളാരംഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടര്‍മാരെ നിയമിച്ചില്ലെന്നും ആരോപിക്കുന്ന റിപ്പോര്‍ട്ടിനോട്‌ ഈ സങ്കടപ്പാടുകള്‍ ഒക്‌ടോബര്‍ ആയിട്ടെങ്കിലും പോരെയെന്നാണ്‌ മറ്റൊരാളുടെ പ്രതികരണം. 
ഏതായാലും സമസ്‌ത പുറത്തിറക്കുന്ന പത്രത്തിന്റെ കാര്യത്തില്‍ കെവാര്‍ത്തക്കാരനെന്താ ഇത്ര വേവലാതി എന്നന്വേഷിക്കുമ്പോഴാണ്‌ കെവാര്‍ത്തക്കു പിന്നിലിരുന്ന്‌ സമസ്‌ത വിരുദ്ധ വാര്‍ത്തകള്‍ക്ക്‌ അച്ചു നിരത്തുന്ന സിറാജ് ലേഖകൻ കൂടിയായ മാന്യ ബ്യൂറോ ചീഫിന്റെ കരഞ്ഞു തീര്‍ക്കുന്ന കഴുതക്കാമവും ദീന രോധനവും വായനക്കാര്‍ മനസ്സിലാക്കുന്നത്‌.
പോസ്റ്റിനു മുമ്പെ: വ്യാജ വാര്‍ത്തകള്‍ വഴി, മുടിഗ്രൂപ്പിന്‌ ഒരു പിടിവള്ളി നല്‍കാനായെങ്ങില്‍ അതാവട്ടെ എന്ന വ്യാമോഹമുള്ള ലേഖകര് വേറെയും  ഉണ്ടാകാമെങ്കിലും ഇത്തരക്കാരെ കൂട്ടുപിടിച്ചുള്ള പത്രപ്രവര്‍ത്തനം, ധാര്‍മ്മിക ബോധവും പത്ര ധര്‍മ്മവും നില നില്ക്കാൻ കൊതിക്കുന്ന, ഒരു പൊതു പത്രത്തിനു ഗുണകരമാവില്ല. അവർ സമസ്‌ത വിരുദ്ധരാകുമ്പോള്‍ പ്രത്യേകിച്ചും. കാരണം നാറിയവനെ പേറിയാല്‍ പേറിയവനും നാറും. എന്നു മാത്രം ഞങ്ങൾ ഓർമപ്പെടുത്തുന്നു.. 
ഒന്നു കൂടി പറയട്ടെ..ആരു കണ്ണടച്ചു ഇരുട്ടാക്കിയാലും 'സുപ്രഭാതം' പുലരുക തന്നെ ചെയ്യും.. കാരണം അതു  പ്രഖ്യാപിച്ചത്  സമസ്തയാണ്..