കോഴിക്കോട്, കണ്ണൂര്‍, എറണാകുളം ഓഫീസുകൾ നവംബറിൽ തുറക്കും

![]() |
'സുപ്രഭാതം' ദിനപത്രത്തിന് പുരോഗമിക്കുന്ന ബിൽഡിംഗ് പ്രവർത്തനങ്ങൾ |
സമസ്ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി ഡോ. ബഹാവുദ്ദീന്‍ നദ്വി കൂരിയാട്, സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ തുടങ്ങിയവരാണ് പത്രത്തിനായി മുന്‍പന്തിയിലുള്ളത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പത്രത്തിന് തുടക്കത്തില്‍ മൂന്ന് എഡിഷനുകളാണ് ഉദ്ദേശിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍, എറണാകുളം എന്നിവിടങ്ങളിലായിരിക്കും. കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ സമസ്തയുടെ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പ്രസ് ഇതിനായി വിപുലീകരിക്കുന്നുണ്ട് . സംഘടനാ വാര്‍ത്തകളും നിലപാടുകളും അറിയിക്കുന്നതോടൊപ്പം പൊതുപത്രമായാണ് ‘സുപ്രഭാതം’ പുറത്തിറക്കുന്നത്. മദ്റസ അധ്യാപകരെയാണ് പ്രാദേശിക പത്രപ്രവര്‍ത്തനത്തിന് സംഘടന കാര്യമായി ഉദ്ദേശിക്കുന്നത്.