ഹാദിയ സംഘടിപ്പിക്കുന്ന തസ്വവ്വുഫ് സെമിനാര്‍ ഒക്‌ടോബര്‍ 2 ന്

തിരൂരങ്ങാടി : പ്രശ്‌നകലുഷിതവും സങ്കീര്‍ണവുമായ വര്‍ത്തമാന കാലത്ത് ആത്മീയതയിലേക്കുള്ള മടക്കം ലോകത്തെല്ലായിടത്തും പ്രകടമാകാകുന്ന സാഹചര്യത്തില്‍ ആധ്യാത്മികതയുടെ വിവധ വശങ്ങള്‍ വിശകലനം ചെയ്യാനായി ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹാദിയക്ക് കീഴില്‍ ഒക്‌ടോബര്‍ 2 ന് തസ്വവ്വുഫ് സെമിനാര്‍ സംഘിടിപ്പിക്കുന്നു. തസ്വവ്വുഫിന്റേയും സൂഫിസത്തിന്റേയും വിവിധ മേഖലകള്‍ ചര്‍ച്ച ചെയ്യുന്ന സെമിനാറില്‍ പ്രമുഖര്‍ വിഷയമവതരിപ്പിക്കും. സെമിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 25 നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9744477555, 9744892260 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
- Darul Huda Islamic University