കാസറകോട്
: SKSSF കാസറകോട്
ജില്ലാ കമ്മിറ്റിയുടെ മാസാന്തര
സെക്രട്ടറിയേറ്റ് യോഗം
സെപ്റ്റമ്പര്‍ 28 ന്
ശനിയാഴ്ച്ച രാവിലെ 11
മണി മുതല്‍
ഉച്ചയ്ക്ക് 2 മണി
വരെ വിദ്യാനഗര്‍ എസ്.വൈ.എസ്.
സമ്മേളന
സ്വാഗതസംഘം ഓഫീസില്‍ വെച്ച്
ചേരും. മനുഷ്യജാലിക,
ദ്വിമാസ
കാമ്പയിന് , മേഖലാ
സമ്മേളനങ്ങള്‍ , ഉപസമിതിയുടെ
പ്രവര്‍ത്തനങ്ങള്‍ എന്നിവ
യോഗം ചര്‍ച്ച ചെയ്യും.
മേഖലാ
നിരീക്ഷകന്മാര് നിരീക്ഷണ
ചുമതലയുള്ള മേഖലയുടെ പ്രവര്‍ത്തന
റിപ്പോര്‍ട്ട് യോഗത്തില്‍
സമര്‍പ്പിക്കണമെന്ന് ജില്ലാ
ജനറല്‍ സെക്രട്ടറി റഷീദ്
ബെളിഞ്ചം അറിയിച്ചു.
- Secretary, SKSSF Kasaragod Distict Committee