മലപ്പുറം: മത പഠന രംഗത്ത് ഗവേഷണാത്മക ചര്‍ച്ചകള്‍ക്കും പ്രമാണങ്ങളുടെ പിന്‍ബലത്തോടെ മത കാര്യങ്ങള്‍ സമൂഹത്തിന് കൈമാറാനും അവസരം നല്‍കുന്ന പള്ളി ദര്‍സുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുദരിസുമാരുടെ ജില്ലാ സംഗമം ഒക്‌ടോ: ഒന്നിന് 2 മണിക്ക് മലപ്പുറം സുന്നി മഹലില്‍ ചേരും. കര്‍മ്മ പദ്ധതി അവതരണവും പണ്ഡിത ചര്‍ച്ചയും നടക്കുന്ന സംഗമത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ അംഗങ്ങളും ജില്ലയിലെ മുദരിസുമാരും സംബന്ധിക്കണമെന്ന് ജില്ലാ ജന:സെക്രട്ടറി കെ.വി അസ്ഗറലി ഫൈസി അറിയിച്ചു.