തച്ചറക്കല്‍ ഇബ്രാഹിം ഹാജി, പി.പി.മുഹമ്മദ്‌ ഫൈസി അനുസ്മരണം സംഘടിപ്പിച്ചു

അബൂദാബി : വളാഞ്ചേരി മര്‍കസ് പൂര്‍വ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ തച്ചറക്കല്‍ ഇബ്രാഹിം ഹാജിയുടേയും പി.പി. മുഹമ്മദ്‌ ഫൈസിയുടേയും അനുസ്മരണം സംഘടിപ്പിച്ചു. അബൂദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ മുന്‍ പ്രസിഡണ്ടും വളാഞ്ചേരി മര്‍കസു തര്‍ബിയതില്‍ ഇസ്‌ലാമിയ ജനറല്‍ സെക്രട്ടറിയുമായ ഉസ്താദ് ഹംസക്കുട്ടി മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. മര്‍കസ് സ്ഥാപക നേതാവും മുഖ്യ കാര്യദര്‍ശിയും മര്‍കസ് യു... കമ്മിറ്റിയുടെ നെടുംതൂണുമായിരുന്ന തച്ചറക്കല്‍ ഇബ്രാഹിം ഹാജി ദീനീ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവിതം ഉഴിഞ്ഞു വെച്ച വ്യക്തിത്വമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. മര്‍കസ് സ്ഥാപക കാലം മുതല്‍ മരണം വരെ മര്‍കസിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവന്ന പി.പി. മുഹമ്മദ്‌ ഫൈസിയുടെ വിയോഗം മര്‍കസിനു കനത്ത നഷ്ടമാണെന്ന് യോഗം അനുസ്മരിച്ചു. ഹാഫിസ് അബ്ദുല്‍ ശുക്കൂര്‍ യോഗം ഉദ്ഘാടനം ചെയ്തു. മുസ്തഫ വാഫി സ്വാഗതവും ഷബീറലി വാഫി നന്ദിയും പറഞ്ഞു.
- Ameen Wafy