കോഴിക്കോട് : മുസ്‌ലിം സംഘശക്തിയില്‍ വിളളലുണ്ടാക്കുന്ന ശിഥിലീകരണ ശക്തികളെ കരുതിയിരിക്കണമെന്നും സാമ്പത്തിക തട്ടിപ്പും ആത്മീയ ചൂഷണവും നടത്തുന്ന പണ്ഡിത വേശധാരികള്‍ സമുദായ ഐക്യത്തിന്റെ പേരുപറഞ്ഞ് മുഖ്യധാരയുടെ ആളാവാന്‍ ശ്രമിക്കുന്നത് അപഹാസ്യമാണെന്നും സമൂഹം ഇവരെ തിരിച്ചറിയണമെന്നും എസ്.കെ.എസ്.എസ്.എഫ്. കോഴിക്കോട് ജില്ലാ ശില്‍പശാല അഭിപ്രായപ്പെട്ടു.
'സൂകൃതങ്ങളുടെ സമുദ്ധരണത്തിന്' എന്ന പ്രമേയത്തില്‍ സംഘടന ആചരിച്ചു വരുന്ന ബഹുജന കാംപെയിനിന്റെ ഭാഗമായി ക്ലസ്റ്റര്‍ ജാഗരണ സംഗമങ്ങള്‍, മേഖലാ സമ്മേളനവും റാലിയും, കുടുംബ സദസ്സുകള്‍, പൊതുയോഗങ്ങള്‍, , വിഖായ ട്രെയിനിംഗ് കാമ്പുകള്‍, നടക്കും. ശില്‍പശാല അബൂബക്കര്‍ ഫൈസി മലയമ്മ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ അധ്യക്ഷം വഹിച്ചു. മുജീബ് ഫൈസി പൂലോട് ശില്‍പശാലക്ക് നേതൃത്വം നല്‍കി. മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, അയ്യൂബ് കൂളിമാട്, ടി.പി സുബൈര്‍ മാസ്റ്റര്‍, ഒ.പി.എം. അഷ്‌റഫ്, സിറാജ് ഫൈസി, നൂറുദ്ദീന്‍ ഫൈസി, ഫൈസല്‍ ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു.