മുസ്‌ലിം വിവാഹ പ്രായ പരിധി: മൗലികാവകാശ ലംഘനം- എസ്.വൈ.എസ്

മലപ്പുറം: വൈവാഹിക ബന്ധത്തിന് ശരീഅത്തു നിയമമനുസരിച്ച് പ്രായ പരിധിയില്ലെന്നിരിക്കെ പതിനെട്ടു വയസ്സിന് താഴെ നടക്കുന്ന മുസ്‌ലിം വിവാഹങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന സമീപനങ്ങള്‍ മൗലികാവകാശ ലംഘനമാണെന്ന് എസ്.വൈ.എസ് ജില്ലാ പ്രവര്‍ത്തക സമിതി അഭിപ്രായപ്പെട്ടു. പ്രായപൂര്‍ത്തിയുടെ മാനദണ്ഡങ്ങളായി ശരീഅത്ത് കണക്കാക്കുന്ന പതിനഞ്ചു വയസ്സു പൂര്‍ത്തിയാവുക, ഋതുമതിയാവുക എന്നിവയെല്ലാം അവഗണിച്ച് പതിനട്ടു വയസ്സിന് താഴെ നടക്കുന്ന വിവാഹങ്ങളെ ശൈശവ വിവാഹ നിരോധന നിയമത്തിലുള്‍പ്പെടുത്തി നടപടികളുമായി മുന്നോട്ടു പോകുന്ന അധികൃതരുടെ നിലപാടില്‍ യോഗം ഉല്‍കണ്ഠ രേഖപ്പെടുത്തി. മഹല്ല് ഖാസിമാരും ഭാരാവാഹികളും ജാഗ്രത പാലക്കണമെന്നും യോഗം മുന്നറിയിപ്പ നല്‍കി. വ്യക്തി നിയമത്തിന്റെ പരിരക്ഷ നല്‍കി വിവാഹ പ്രായ പരിധിയില്‍ നിന്ന് മുസ്‌ലിം സമുദായത്തെ ഒഴിവാക്കണമെന്ന് പ്രമേയം മുഖേന സുന്നി യുവജന സംഘം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. 
വൈസ് പ്രസിഡന്റ് കെ.എ റഹ്മാന്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജന: സെക്രട്ടറി ഹാജി.കെ മമ്മദ് ഫൈസി സംഘടനാ കാര്യങ്ങള്‍ വിശദീകരിച്ചു. കാടാമ്പുഴ മൂസ ഹാജി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, യു മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സയ്യിദ് കെ.കെ.എസ് തങ്ങള്‍, പി.പി മുഹമ്മദ് മൗലവി, സലീം എടക്കര, ഖാസിം ഫൈസി പോത്തന്നൂര്‍, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, സി.എം കുട്ടി സഖാഫി, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, കാളാവ് സൈതലവി മുസ്‌ലിയാര്‍, സയ്യിദ് കെ.കെ.എസ്.ബി തങ്ങള്‍, സയ്യിദ് കെ.എന്‍.സി തങ്ങള്‍, പി.ഹൈദ്രൂസ് ഹാജി, പി.പി മൊയ്തുട്ടി ഹാജി, തോപ്പില്‍ കുഞ്ഞാപ്പു ഹാജി, മൂസ മുസ്‌ലിയാര്‍ വളംയംകുളം, കെ.എം കുട്ടി എടക്കുളം, ടി.പി ഇപ്പ മുസ്‌ലിയാര്‍, അബ്ദുറഹിമാന്‍ ഫൈസി പാതിരമണ്ണ, നാസിറുദ്ദീന്‍ ദാരിമി ചീക്കോട്, കെ.ടി മൊയ്തീന്‍ ഫൈസി തുവ്വൂര്‍, സി.എം ബഷീര്‍ ഫൈസി ആനക്കര, സി.എച്ച് ത്വയ്യിബ് ഫൈസി, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, അബ്ദുറഹിമാന്‍ ഫൈസി അരിപ്ര, ജാഫര്‍ ഫൈസി പഴമള്ളൂര്‍, കെ.പി ചെറീത് ഹാജി, കെ.വി ബീരാന്‍ മാസറ്റര്‍ വളാഞ്ചേരി, ബീരാന്‍ കുട്ടി ഹാജി കിഴിശ്ശേരി, എന്‍.ടി.സി അബ്ദുല്‍ മജീദ്, പി.ടി കോമുക്കുട്ടി ഹാജി, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, കെ.ടി ഹുസൈന്‍ കുട്ടി പുളിയാട്ടുകുളം, എന്‍ മൂസക്കുട്ടി ഹാജി താനാളൂര്‍, കോപ്പിലാന്‍ അബൂബക്കര്‍ ഹാജി, പി.എം സലാം ഹാജി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, റഫീഖ് അഹ്മദ് തിരൂര്‍, ഉമര്‍ ദര്‍സി തച്ചണ്ണ, സലാം ദാരിമി മഞ്ഞപ്പറ്റ, മുഹമ്മദലി അശ്‌റഫി ചെറവല്ലൂര്‍, ഖാദിര്‍ ഖാസിമി വാളക്കുളം, അമാനുല്ല ദാരിമി, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, ഒ.ടി മുസ്തഫ ഫൈസി, അസീസ് ദാരിമി മുതിരിപ്പറമ്പ്, കരീം ദാരിമി ഓമനൂര്‍, മജീദ് ദാരിമി വളരാട്, എം സുല്‍ഫിക്കര്‍ അരീക്കോട്, സിദ്ദീഖ് ഫൈസി അമ്മിനിക്കോട്, എ.കെ.കെ മരക്കാര്‍, വി.കെ ഹാറൂണ്‍ റശീദ്, അശ്‌റഫ് മുസ്‌ലിയാര്‍, സി.കെ ഹിദായത്തുല്ല, അബ്ദുല്ല ഫൈസി ചെറുകുളം ചര്‍ച്ചയില്‍ പങ്കെടുത്തു.