പെരിന്തല്‍മണ്ണ
: സമസ്ത
കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
സംസ്ഥാനതല സാരഥീസംഗമം
പട്ടിക്കാട് എം.ഇ.എ.
എഞ്ചിനീയറിങ്
കോളേജില്‍ SKSSF സംസ്ഥാന
പ്രസിഡണ്ട് പാണക്കാട് അബ്ബാസലി
ശിഹാബ് തങ്ങള്‍ ഉദ്ഘാടനം
ചെയ്തു. കുറ്റകൃത്യങ്ങള്‍
വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍
ധാര്‍മിക വിദ്യാഭ്യാസത്തിന്
പരിഗണന നല്‍കണമെന്ന് അദ്ദേഹം
ആഹ്വാന ചെയ്തു. ജംഇയ്യത്തുല്‍
മുഅല്ലിമീന്‍ പ്രസിഡണ്ട്
സി.കെ.എം.
സ്വാദിഖ്
മുസ്‌ലിയാര്‍ അധ്യക്ഷം
വഹിച്ചു. ജ്ഞാനതീരം
സംസ്ഥാലനതല മത്സര വിജയകള്‍ക്ക്
കേന്ദ്രമന്ത്രി ഇ.അഹമ്മദ്
സാഹിബും മാതൃകാ മുഅല്ലിമായി
തെരഞ്ഞെടുക്കപ്പെട്ട എം.ഹംസ
മുസ്‌ലിയാര്‍ക്ക് മന്ത്രി
പി.കെ.
കുഞ്ഞാലിക്കുട്ടി
സാഹിബും ഉപാഹരങ്ങള്‍ നല്‍കി.
എസ്.വി.
മുഹമ്മദലി
മാസ്റ്റര്‍ കണ്ണൂര്‍ ,
അബ്ദുല്ല
മാസ്റ്റര്‍ കൊട്ടപ്പുറം
ക്ലാസെടുത്തു. പ്രൊഫ.
കെ.
ആലിക്കുട്ടി
മുസ്‌ലിയാര്‍ , പി.കെ.പി.
അബ്ദുസ്സലാം
മുസ്‌ലിയാര്‍ , കോട്ടുമല
ടി.എം.
ബാപ്പു
മുസ്‌ലിയാര്‍ ,
എം.എം.മുഹ്‌യിദ്ദീന്‍
മുസ്‌ലിയാര്‍ ആലുവ,
കെ.മമ്മദ്
ഫൈസി, എന്‍.എ.എം.
അബ്ദുല്‍
ഖാദിര്‍ പ്രസംഗിച്ചു.
കൊടക് അബ്ദുറഹിമാന്‍
മുസ്‌ലിയാര്‍ സ്വാഗതവും
മാനേജര്‍ എം.അബൂബക്ര്‍
മൗലവി നന്ദിയും പറഞ്ഞു.
410 റെയ്ഞ്ചുകളില്‍
നിന്നും തെരഞ്ഞെടുക്കപ്പെട്ട
രണ്ടായിരത്തി അഞ്ഞൂറോളം
സാരഥികളാണ് സംഗമത്തില്‍
പങ്കെടുത്തത്.
- ഡോ.ബഹാഉദ്ദീന്‍
മുഹമ്മദ് നദ്‌വി, സെക്രട്ടറി
SKJMCC / Samastha Kerala Jam-iyyathul Muallimeen