തിരുകേശവുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കാന്‍ സമയമായിരിക്കുന്നു. ആദ്യം മുസ്ലിം സമുദായത്തിലും പിന്നീട് പൊതുസമൂഹത്തിലും വ്യാപിച്ച ചര്‍ച്ച ഇപ്പോള്‍ സര്‍ക്കാറിനും കോടതിക്കും മുമ്പാകെ ഉയര്‍ത്തപ്പെട്ടിരിക്കുകയാണ്. രാഷ്ട്രീയാധികാരികളുടെയും കേശാനുകൂലികളുടെയും അവിശുദ്ധബാന്ധവത്തില്‍ അതിനര്‍ഹിക്കുന്ന പരിഗണന ലഭിക്കാതെ പോയി. രാഷ്ട്രീയ വിവാദങ്ങളുടെ ലാഘവത്തില്‍ പ്രശ്നത്തെ നോക്കിക്കാണുകയും കാലം അതിനെ വിസ്മൃതമാക്കുമെന്ന് വ്യാമോഹിക്കുകയുംചെയ്ത തല്‍പരകക്ഷികളുടെ കണ്ണു തുറപ്പിക്കുന്ന നിര്‍ണായക വഴിത്തിരിവുകളാണ് ഈ വിഷയത്തിലിപ്പോള്‍ ഉണ്ടായിരിക്കുന്നത്.

കേശത്തിന്‍െറ ആധികാരികത തെളിയിക്കാന്‍ ഭൗതിക പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കാമെന്ന നിര്‍ദേശവും പാടെ തള്ളിക്കളയുകയാണുണ്ടായത്. പ്രവാചക കേശത്തിന് ഇത്തരം പ്രത്യേകതകള്‍ ഉണ്ടെന്ന് അംഗീകരിക്കുന്നതോടൊപ്പം പരീക്ഷണത്തിന് വിധേയമാക്കുന്നത്
അനിസ്ലാമികമാണെന്ന വിചിത്ര ന്യായം പറഞ്ഞ് അവര്‍ ഒഴിഞ്ഞുമാറി.
അനിസ്ലാമികമാണെന്ന വിചിത്ര ന്യായം പറഞ്ഞ് അവര്‍ ഒഴിഞ്ഞുമാറി.
കഥ ഇവിടെ എത്തിനില്‍ക്കുമ്പോഴാണ് കാന്തപുരത്തിന്‍െറ കപടമുഖം ബോധ്യപ്പെട്ട അനുയായികളില്‍ ചിലര്‍ അദ്ദേഹത്തോടുള്ള ബാന്ധവം ഒഴിവാക്കി പ്രത്യക്ഷപ്പെടുന്നത്. ഭൗതികതയുടെ നശ്വരതക്കപ്പുറം പരലോകത്തെ അനശ്വരതക്ക് വിലകല്‍പിച്ചിട്ടുള്ള ചിലര്‍, പല സത്യങ്ങളും തുറന്നുപറയുകയാണിപ്പോള്‍. മതപാണ്ഡിത്യത്തിന് സമൂഹം കല്‍പിച്ചുകൊടുത്ത പരിശുദ്ധിയും വിശ്വാസ്യതയും കാറ്റില്‍പറത്തി സ്വന്തക്കാരെയും പൊതുസമൂഹത്തെയും വഞ്ചിക്കുകയായിരുന്നുവെന്ന് കേശകൂടാരം വിട്ടുപോരുന്ന ഓരോ വ്യക്തിയും സാക്ഷ്യപ്പെടുത്തുന്നു.
2011ന് മുമ്പും കേശക്കഥ കാരന്തൂരില്‍ അരങ്ങേറിയിട്ടുണ്ട്. 2005ല്‍ അവതീര്‍ണമായ ആ കേശത്തിന് വക്താക്കള്‍ ഒരു രഹസ്യസ്വഭാവം സൂക്ഷിച്ചിരുന്നു. അതിനാല്‍, അന്നതത്ര ചര്‍ച്ചാവിഷയമായില്ല. കോട്ടക്കലില്‍ നടന്ന സമ്മേളനത്തില്‍ ആ കേശത്തിന്‍െറ സനദ് എന്ന പേരില്‍ ഒരു കുറിപ്പ് വായിക്കുകയുണ്ടായി. പ്രഥമ നോട്ടത്തില്‍ തന്നെ പ്രസ്തുത സനദ് ഖാദിരിയ്യാ ത്വരീഖത്തിന്‍െറ സില്‍സിലയാണെന്നും മുടിയുടേതല്ളെന്നും സമസ്തയുടെ പണ്ഡിതന്മാര്‍ സ്ഥിരീകരിച്ചു. പിന്നീട്, സനദ് നിര്‍മിച്ചതാരാണെന്ന് പുറത്തുവരുകയുമുണ്ടായി.
സമസ്ത നേതൃത്വം അന്ന് പറഞ്ഞത് തീര്‍ത്തും ശരിയാണെന്ന് അടിവരയിടുകയാണ് ഇപ്പോള്‍ ഒരു ‘സത്യപ്രകാശകന്‍’. പ്രവാചകനെ അങ്ങേയറ്റം സ്നേഹിക്കുകയും എന്നാല്‍, കാന്തപുരത്തെ അടുത്തറിയാതെ സ്നേഹിക്കുകയും ചെയ്ത അദ്ദേഹത്തിന് പലതും ബോധ്യപ്പെട്ടിരിക്കുന്നു.
വല്ലപ്പുഴക്കാരനായ ഒരു ‘ഉത്തമ’ സഖാഫിയാണ് കാരന്തൂര്‍ കേശത്തിന്‍െറ വ്യാജസനദ് നിര്‍മിച്ചതെന്ന് സമസ്ത നേതാക്കള്‍ ആദ്യമേ പുറത്തുവിട്ടിരുന്നു. ഇതിന് അടി വരയിടുകയാണ് മാഹിക്കാരന്‍െറ നേരനുഭവങ്ങള്‍. മര്‍കസില്‍ എത്ര മുടിയുണ്ടെന്ന് നേരിട്ടറിയാന്‍ മര്‍കസ് പി.ആര്‍.ഒ ചുള്ളിക്കോട് സഖാഫിക്ക് വിളിച്ചപ്പോള്‍ താനിതുവരെ അവിടെ പോയിനോക്കിയിട്ടില്ളെന്നും പ്രവാചകന്‍െറ എത്ര മുടി ഇവിടെയുണ്ടെന്ന് തനിക്കറിയില്ളെന്നുമായിരുന്നുവത്രെ മറുപടി. മര്‍കസിലെ സ്ഥിരം അന്തേവാസിയും താക്കോല്‍ സ്ഥാനത്തിരിക്കുന്നയാളുമായ ഈ മാന്യദേഹം പ്രവാചകന്‍െറ ചില മുടികള്‍ നോക്കുകയോ എണ്ണം നിജപ്പെടുത്താന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ലത്രെ! മര്‍കസ് വൃത്തങ്ങള്‍ തിരുകേശത്തിന് കല്‍പിക്കുന്ന വില ബോധ്യപ്പെടാന്‍ ഇനിയെന്തു തെളിവു വേണം? ദുരൂഹതകള്‍ മണത്തുതുടങ്ങിയ ഇയാള്‍ തുടരന്വേഷണവുമായി മുന്നോട്ടുപോയപ്പോഴാണ് ന്യൂസിലന്‍ഡില്‍ ജോലിചെയ്യുന്ന വല്ലപ്പുഴക്കാരന്‍ സഖാഫി ഇയാളോട് സനദ് വ്യാജമാണന്ന് സമ്മതിച്ചത്.
പൂര്‍വ മുടിയുടെ ഉറവിടമന്വേഷിച്ച് ഇയാള്‍ കാന്തപുരത്തിന്‍െറ ഗുരുവായ ശൈഖ് ഇഖ്ബാല്‍ വാലി ജാലിയാവാല (ബോംബെ) യുടെ അടുത്തത്തെി. ആദ്യമുടികള്‍ തന്നത് ഇദ്ദേഹമാണെന്ന് കാന്തപുരവും പുത്രനും മുമ്പ് പറഞ്ഞിരുന്നു. കാന്തപുരം തന്‍െറ ശൈഖെന്ന് പരിചയപ്പെടുത്താറുള്ള ഈ ബോംബെക്കാരന്‍ ഇസ്ലാമിന്‍െറ അടിസ്ഥാനചര്യകള്‍ വരെ ജീവിതത്തില്‍ പുലര്‍ത്താത്തവനും ആയിരക്കണക്കിന് കേശങ്ങള്‍ സ്റ്റോക് ചെയ്തിരിക്കുന്നവനുമാണ്. പ്രവാചക മുടിക്കുപുറമെ മുന്‍കാല മഹത്തുക്കളുടെ തിരുശേഷിപ്പുകളും ഇയാളുടെ കൈവശമുണ്ട്. അവിടെനിന്ന് മാഹിക്കാരനും കിട്ടി 18 മുടികള്‍. അതിനു കൊടുത്ത കെട്ടിലെ സംഖ്യ മാത്രം അദ്ദേഹം പറയുന്നില്ല. തനിക്കു കിട്ടിയ മുടികളുമായി എ.പി വിഭാഗത്തിലെ പ്രധാന നേതാക്കളെ മുഴുവന്‍ താന്‍ സമീപിച്ചെന്ന് ഇയാള്‍ പറയുന്നു. പ്രമുഖ നേതാവ് പൊന്മള മുസ്ലിയാരും പേരോട് സഖാഫിയുമെല്ലാം തങ്ങളുടെ നിസ്സഹായത വ്യക്തമാക്കി നിശ്ശബ്ദനാകാനാണ് നിര്‍ദേശിച്ചത്.
സത്യത്തില്‍ കാന്തപുരവും വളരെ അടുത്ത ചില ശിഷ്യന്മാരും ചേര്‍ന്നാണ് മുടിയാട്ട നാടകത്തിന് തിരക്കഥ രചിച്ചിട്ടുള്ളത്. ഉയര്‍ന്നു ചിന്തിക്കുന്ന പല നേതാക്കളും അതിനോട് അകലം പാലിച്ചിരുന്നു. കേശദാന ചടങ്ങില്‍ സ്റ്റേജിലുണ്ടായിരുന്ന പ്രമുഖ വിദേശാതിഥി ശൈഖ് ഉമര്‍ കാമില്‍ അതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നുവത്രെ; നിജസ്ഥിതി ഉറപ്പിക്കാതെ മുടിയുമായി ബന്ധപ്പെടേണ്ടെന്നും പിന്നീട് പുലിവാലാകുമെന്നും മുന്നറിയിപ്പ് നല്‍കി. എന്നാല്‍, കേശാടനത്തിലൂടെ പുലരാന്‍ പോകുന്ന വലിയ സ്വപ്ന ലോകങ്ങളും സാമ്പത്തിക സാമ്രാജ്യങ്ങളും മാത്രം മുന്നില്‍ കണ്ട പ്രമുഖ നേതാക്കള്‍ അത് ചെവിക്കൊണ്ടില്ല.
2005ലെ ബോംബെ മുടിയുടെ പിന്നാമ്പുറ കഥകളാണിപ്പോള്‍ ശക്തമായ തെളിവുകള്‍ സഹിതം പുറത്തുവന്നിരിക്കുന്നത്. ഖസ്റജി മുടിയുടെ ഉദ്ഭവവും ബോംബെയിലെ ജാലിയാവാലയില്‍നിന്നാണെന്ന് നേരത്തേ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഖസ്റജിയുടെ കുടുംബത്തില്‍ തിരുകേശം ഒരിക്കലും ഉണ്ടായിരുന്നില്ളെന്ന് ആ കുടുംബം രേഖാമൂലം നിഷേധിച്ചിട്ടുമുണ്ട്.
മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ 2005ലെ ബോംബെ മുടിക്ക് വേണ്ടത്ര ആധികാരികത പോരെന്ന് സ്വയം തോന്നിയതിന്‍െറ അടിസ്ഥാനത്തിലാണ് കാന്തപുരം ജാലിയാവാലയെയുംഖസ്റജിയെയും കൂട്ടുപിടിച്ച് ഈ സംരംഭം നടത്തിയത്. പക്ഷേ, വിശുദ്ധപ്രവാചകനെ ജനങ്ങളുടെ കുപ്രചാരണങ്ങളില്‍നിന്ന് കാത്തുസൂക്ഷിക്കുമെന്ന അല്ലാഹുവിന്‍െറ വാഗ്ദാനം പാലിക്കപ്പെട്ടു.
തനിക്കുതന്നെ വിശ്വാസമില്ലാത്ത ഒരു വസ്തുവിന്‍െറ വിശുദ്ധത മറ്റുള്ളവരെക്കൊണ്ട് വിശ്വസിപ്പിക്കുകയും അവരെ സാമ്പത്തികമായി ചൂഷണം ചെയ്യുകയും ചെയ്തു എന്ന അതീവ ഗുരുതരമായ പാപമാണ് പണ്ഡിതവേഷധാരികള്‍ കേരളീയ സമൂഹത്തില്‍ നടത്തിയത്. സ്വന്തം മുശാവറ അംഗങ്ങളെയും സംഘടനാ നേതാക്കളെയും അനുയായികളെയും ഹീനമായി അവര്‍ വഞ്ചിച്ചിരിക്കുന്നു. വിശ്വാസ്യതക്കും ധാര്‍മികതക്കും ശക്തമായ നിഷ്കര്‍ഷത കല്‍പിച്ചിട്ടുള്ള ഇസ്ലാമിന്‍െറ പേരിലാണ് ഈ തട്ടിപ്പുകളത്രയും നടത്തുന്നതെന്ന് വരുമ്പോള്‍ അതെത്രമാത്രം ഗൗരവതരമല്ല? മുടിയുടെ ഉള്ളുകള്ളികള്‍ അറിയാവുന്ന മര്‍കസ് ജീവനക്കാരനും മുടി നാടകത്തിലെ പ്രമുഖനുമായ ഒരു പണ്ഡിതനോട് ‘അല്ലാഹുവിന്‍െറ മുന്നില്‍ നാം ഇതിനൊക്കെ എന്തു മറുപടി പറയും’ എന്ന ചോദ്യത്തിന് ‘അതൊക്കെ നമുക്ക് പിന്നീട് നോക്കാം’ എന്നായിരുന്നുവത്രെ പ്രതികരണം!
സമാനതകളില്ലാത്ത ഈ ആത്മീയ തട്ടിപ്പുകേസ് സര്‍ക്കാറിനും കോടതിക്കും മുമ്പാകെ ബന്ധപ്പെട്ടവര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതുവരെ അര്‍ഹിക്കും വിധം ഒരു പരിഗണന അതിന് നല്‍കപ്പെടാതെ പോയിരിക്കുന്നു. ഇനിയെങ്കിലും ഉത്തരവാദപ്പെട്ടവര്‍ പ്രശ്നത്തിന്‍െറ സാമൂഹിക പ്രസക്തി ഗൗരവത്തില്‍ പരിഗണിക്കേണ്ടതുണ്ട്. കേരളത്തില്‍ സജീവമായി നടന്ന കേശവിവാദം അന്ത്യത്തിലേക്കത്തെിയിരിക്കുകയാണ്. നിഷ്പക്ഷരും സത്യാന്വേഷികളും ആത്മ വിചിന്തനം നടത്തട്ടെ.(അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സഭ അംഗമാണ് ലേഖകന്‍)-അവ.മാധ്യമം ദിനപത്രം 23/09/13