മദ്രസ ഗ്രാന്റ്: പുസ്തക മേള ഉദ്ഘാടനം ചെയ്തു

മലപ്പുറം: മദ്രസ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്ര ഗവണ്‍മെന്റ് ഗ്രാന്റ് ലഭിച്ച മദ്രസകള്‍ക്ക് ആവശ്യമായ ലൈബ്രറി പുസ്തകങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റ് അംഗീകൃത ഏജന്‍സിയായ മിഡ്ഹില്‍ പബ്ലിക്കേഷന്‍സ് പുസ്തകമേള മലപ്പുറം സുന്നി മഹലില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ജനറല്‍, ഇസ്‌ലാമിക്, ഡിക്ഷണറി, ചരിത്രങ്ങള്‍ തുടങ്ങിയ പുസ്തകങ്ങള്‍ ലഭ്യമാവും. ചടങ്ങില്‍ പി.കെ ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, സി.കെ മൊയ്തീന്‍ ഫൈസി കോണോമ്പാറ, സി.പി അബ്ദുല്ല, ശമീര്‍ ഫൈസി ഒടമല, അഷറ്ഫ് ഫൈസി കാളമ്പാടി, ഹുസൈന്‍ കുട്ടി മൗലവി, ശിഹാബ് കുഴിഞ്ഞോള, പി.പി മുഹമ്മദ് ചാപ്പനങ്ങാടി, ജഅ്ഫര്‍ ഫൈസി പഴമള്ളൂര്‍, പി.എം റഫീഖ് അഹ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.