ദാനധര്‍മ്മങ്ങളും പ്രാര്‍ത്ഥനയും ആപത്തുകളെ മാറ്റിനിറുത്തും : ചെറുശ്ശേരി

മക്ക : സൃഷ്ടികള്‍ക്കായി നഥാന്‍ കണക്കാക്കിയ കാര്യങ്ങളില്‍‍നിന്ന്‍ ‎രക്ഷപ്പെടാന്‍ സാമര്‍ത്ഥൃം കൊണ്ടോ ശ്രദ്ധാപൂര്‍വ്വമുള്ള ജീവിതം കൊണ്ടോ സാധിക്കുകയില്ലെന്നും ദാനധര്‍മ്മങ്ങള്‍കൊണ്ടും പ്രാര്‍ത്ഥനകള്‍കൊണ്ടും ‎മാത്രമെ അത് സാധിക്കുകയുള്ളൂവെന്നും സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ ‎ജനറല്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‍ലിയാര്‍ പ്രസ്താവിച്ചു.‎ സമസ്ത കേരള ഇസ്ലാമിക്‌ സെന്റര്‍ മക്ക കേന്ദ്ര കമ്മിറ്റി ‎മആബ്ദ് യിലെ മിറാ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‎സ്വീകരണ സമ്മേളനത്തില്‍ തടിച്ചുകൂടിയവരെ അഭിസംബോധനം ‎ചെയ്തു സംസാരിക്കുകായയിരുന്നു അദ്ധേഹം.‎ വളരെ ശ്രദ്ധിച്ചുമാത്രം ജീവിച്ചവര്‍ക്കും ‎നാഥന്‍റെ വിധിപ്രകാരമുള്ള സ്ഥലത്തും സമയത്തും അപകടങ്ങളും ‎അത്യാഹിതങ്ങളും നേരിടേണ്ടിവന്നിട്ടുണ്ടെന്നെത് അനുഭാവയഥാര്‍ത്ഥമാണ്. ‎എന്നാല്‍ ചില മനുഷ്യര്‍ക്ക് വൈദികശാസ്ത്ര നിപുണര്‍ നിര്‍ബ്ബന്ധമായും ‎നടപ്പാക്കാന്‍ നിര്‍ദ്ദേശിച്ചതൊന്നും കൂടാതെ ചില അത്യാഹിതങ്ങളെ ‎അതിജീവിച്ച അത്ഭുതകരമായ സംഭവങ്ങളൊക്കെ ‎ദാനധര്‍മ്മങ്ങള്‍ പ്രാര്‍ത്ഥനകള്‍ എന്നിവയെ കുറിച്ചുള്ള നബിവജനങ്ങളുടെ ‎ഉത്തമ ഉദാഹരണങ്ങളാണെന്നും ചെറുശ്ശേരി ഉസ്താദ് വ്യക്തമാക്കി. സമസ്ത കേരള ഇസ്ലാമിക്‌ സെന്റര്‍ മക്കാ ‎പ്രസിഡണ്ട്‌ അമാനത്ത്‌ മുഹമ്മദ് ഫൈസി ‎അധ്യക്ഷത വഹിച്ചു. SYS സെക്രട്ടറി അബ്ദുസ്സമദ്‌ പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി ‎കാളമ്പാടി ഉസ്താദ് അനുസ്മരണ പ്രഭാഷണം നടത്തി. മുസ്‌തഫ ഹുദവി ‎ആക്കോട്, എസ്.കെ..സി. ചെയര്‍മാന്‍ ഒമാനൂര്‍ അബ്ദുറഹ്മാന്‍ മൌലവി, സൗദി ‎കെ.എം.സി.സി. ഹജ്ജ് സെല്‍ കണ്‍വീനര്‍ ജമാല്‍ വട്ടപൊഴയില്‍ , സയ്യിദ് ‎ഹുസൈന്‍ ശിഹാബ് തങ്ങള്‍ , മക്കാ ‎കെ.എം.സി.സി. ട്രഷറര്‍ സുലൈമാന്‍ മാളിയേക്കല്‍ , മക്കാ ഹജ്ജ് വെല്‍ഫയര്‍ ‎ഫോറാം സെക്രട്ടറി ശനിയാസ് കുന്നിക്കോട്, റഫീഖ്‌ ഫൈസി, ഉമ്മര്‍ ഫൈസി ‎മണ്ണാര്‍മല, മുസ്തഫ ഫൈസിവേങ്ങര, മജീദ്‌കൊണ്ടോട്ടി, യു. മൊയ്തീന്‍ കുട്ടി‎ ‎,ഇസ്മായില്‍ കുന്നുംപുറം, ഹംസ അറക്കല്‍ , മുസ്‌തഫ മുഞക്കുളം, സ്വലിഹ് ‎ഫറോക്ക്, കുഞ്ഞാപ്പ പൂക്കോട്ടൂര്‍ , മുജീബ് സെയിന്‍ , നാസ്സര്‍ കിന്‍സാറ, കെ.കെ. ജലീല്‍ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ‎സിദ്ദീഖ് വളമംഗലം സ്വാഗതവും ട്രഷറര്‍ സൈനുദ്ധീന്‍ പാലോളി നന്ദിയും ‎പറഞ്ഞു.‎
- SKIC Makkah