വിവാഹപ്രായം; വാളെടുത്തവനൊക്കെ വെളിച്ചപ്പാടാവരുത്

കേരളത്തിലെ സാമൂഹിക പരിഷ്കരണ പ്രവര്ത്തനങ്ങളുടെ ചരിത്രമെടുക്കുമ്പോൾ അതാത് സമൂഹങ്ങളിൽ ഉയര്ന്നു വന്ന പരിഷ്കരണ പ്രവര്ത്തനങ്ങളും നേതാക്കളുമാണ് അതിൽ പ്രധാന പങ്കുവഹിച്ചത്. 
വി.ടി.ഭട്ടതിരിയും ശിഷ്യനായ ഇ.എം.എസ്സും മറ്റു നമ്പൂതിരിമാരും നമ്പൂതിരി സമൂഹത്തിൽ നടത്തിയ പരിഷ്കരണങ്ങൾ പ്രസിദ്ധമാണ് നാരായണ ഗുരുവും,അയ്യങ്കാളിയും അയ്യപ്പനും,ചട്ടമ്പി സ്വാമികളും മന്നത്ത് പത്മനാഭനും നായതീഴവാദി ജാതി സമൂഹങ്ങളിൽ നടത്തിയ പരിഷ്കാരങ്ങളും പ്രസിദ്ധമാണ് ഹൈന്ദവ സമൂഹത്തിൽ പൊതുവെ ഉച്ച നീച്ചത്വങ്ങൽക്കെതിരെയുള്ള ശബ്ദങ്ങൾഉറക്കെ ഉയര്ന്നു വന്നു മതാല്മാകമായ സാമൂഹിക വിപ്ലവത്തിന് നാരായണ ഗുരു പ്രാധാന്യം ചെയ്തത് വിജയിക്കുകയും ചെയ്തു
ക്രുരതയോ ലംഘനമോ?: കഴിഞ്ഞ
ദിവസത്തെ ഒരു പത്ര വാർത്ത‍
തത്തുല്യമായി പരിഷ്കരണ നവോഥാന പ്രവർത്തനങ്ങൾ മുസ്ലിംസമുദായത്തിലും ഉണ്ടായി കേരള മുസ്ലിം പാരമ്പര്യ മത നേതൃത്വത്തിന്റെയും സാമുദായ രാഷ്ട്രീയ നേതൃ ത്വത്തിന്റെയും ബുദ്ധിപരമായ ഇടപെടലിലൂടെ മദ്രസ്സാ വിദ്യാഭ്യാസം, കൂടെ ഭൗതികവിദ്യാഭ്യാസവും മുസ്ലിങ്ങൾ പഠിച്ചു. സംസ്കൃതിയോടൊപ്പം പൊതു വിദ്യാഭ്യാസത്തെയും മുസ്ലിം പണ്ഡിത നേതൃത്വം പ്രോത്സാഹിപ്പിച്ചു. കേരളത്തി
ലെ ഏറ്റവും വലിയ മത വിദ്യാഭ്യാ
സ കലാലയമായജാമി'അ നൂരിയ്യയും മലബാര് വിദ്യാഭ്യാസ പുരോഗതിക്കു ആകാശങ്ങൾ സമ്മാനിച്ച ഫാരൂഖ് കോളേജും സ്ഥാപിക്കുന്നതിൽ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളെ പോലുള്ളവരുടെ പങ്ക്വലുതായിരുന്നു. ഇടക്കാലത്തായി മലബാറിൽ വേഗം കൊണ്ട് മുസ്ലിം വിദ്യാഭ്യാസ പുരോഗതികല്ക്ക് അടിത്തറയിട്ടത്‌ ഗതകാല നേതാക്കളാണ്. അവരുടെ അശ്രാന്തപരിശ്രമങ്ങളുടെ പരിണിതിയാണ്ഇന്ന് കാണുന്നത്. പിണറായിയുടെ വാദം കേട്ടാൽ എട്ടുകാലി മമ്മൂഞ്ഞ് പോലെയായിരിക്കും, പിണരായിയിലൂടെ പാര്ട്ടിയുടെ സാനിധ്യമല്ല മലബാറിലെ മുസ്ലിം വനിതകൾ ഉള്പടെയുള്ളവരുടെവിദ്യാഭ്യാസ പുരോഗതി. റാങ്കുകൾ മലപ്പുറത്ത് വന്നാൽ കോപ്പിയടിച്ചുവെന്നു പറയാൻ ധാര്ഷ്ട്യം കാണിച്ച വി.എസ്സുമല്ല ഈ പുരോഗതി നേടിത്തന്നത്. മലബാര് മുസ്ലിം നേതൃത്വത്തിന്റെ കൂട്ടായശ്രമമാണ് പുതിയ മാറ്റത്തിന് കാരണം. എം.എസ്.എഫ്. ഹരിത പ്രവര്ത്തകരും ഈ സത്യം മനസ്സിലാക്കണം ഫിറോസും, അഷ് റഫലിയും , ഫാത്തിമയും ലോകം കാണുന്നതിനു മുമ്പ് മുസ്ലിംവിദ്യാഭ്യാസ പുരോഗതിക്കായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതാക്കളും പണ്ഡിതരും പ്രവര്ത്തന ഗോഥയിലായിരുന്നു, സമുദായ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്കും വലിപ്പവും കുറച്ചുകാണുന്നില്ല ഇത്തരം കൂട്ടായ യത്നങ്ങളാണ് മുസ്ലിം വനിതാ വിദ്യാഭ്യാസ രംഗത്ത് സാരമായ പുരോഗതിയുണ്ടാക്കിയത്. ബംഗാൾ നാല്പതു കൊല്ലം ഭരിച്ചിട്ടു മുസ്ലിംകളെ തിരിഞ്ഞുനോക്കാത്തപിണറായിയുടെ പാര്ട്ടിയെകൊണ്ട് "ക്ഷ" വരപ്പിച്ചു മലപ്പുറം ജില്ല നേടിയെടുത്ത് സാമൂഹികപുരോഗതിക്ക് ആക്കം കൂട്ടിയ മഹാന്മാരായ നേതാക്കളെ ഫിറോസും അഷ്റഫലിയും ഫാത്വിമയും മറ്റുയൂത്ത് നേതാക്കളും മറക്കരുത്. ആ നേതൃത്വവും പണ്ഡിത നേതൃത്വവും നെഞ്ചിലേറ്റിയതാണ് ഇസ്ലാമിക ശ രീഅത്ത്. 1937-ൽ എനാക്റ്റ് ചെയ്യപ്പെട്ട ശ്രീ'അത്ത് ആക്റ്റ് പ്രകാരം ഇന്ത്യൻ ഭരണഘടനയുടെ മൌലികാവകാശങ്ങളുടെ ആര്ടിക്കിൾ 25, 29 ഖണ്ഡികകൾ പ്രകാരം ന്യൂന പക്ഷങ്ങളുടെ വിശ്വാസവകാഷാധികാരങ്ങൾ നിലനില്ക്കാൻ പോരടിച്ചത് ഫിറോസാദികൾ മറന്നു പോയ ഈനേതാക്കളാണ്. 1984 ൽ ശരീഅത്ത് വിരുദ്ധർ ഒരുമിച്ചു കൂടിയപ്പോൾ പണ്ഡിതരും നേതാക്കളും കൂട്ടായി നിന്ന് എതിർത്തത് ഓര്ക്കണം മുസ്ലിം പെണ്ണിന്റെ കണ്ണുനീർ ഒപ്പാനാണ് അന്ന് ഇ.എം.എസ്സും,ആരിഫ് മുഹമ്മദ്‌ ഖാനും ആര്യാടാൻ മുഹമ്മദും, ജന സംഘത്തോടൊപ്പം നിന്ന് ശരീഅത്തിനെതിരെ ഉറഞ്ഞു തുള്ളിയത്. ഏകസിവില്കോട് കൊണ്ട് വരാനുള്ള അന്നത്തെ ശ്രമങ്ങളെ മുസ്ലിം സമുദായംഒറ്റക്കെട്ടായി നിന്ന് തോല്പ്പിച്ചു. അന്ന് മീര് ജാഫര്മാരുടെ റോൾ ഏറ്റെടുത്തവരെ പോലെ പുതിയ "കുട്ടികളുടെ" രംഗപ്രവേശം സംശയമുണ്ടാക്കുന്നുണ്ട് 2006 ലെ child marriage prohibition actവരുന്നതിനു മുമ്പ് തന്നെ മുസ്ലിം വനിതാ വിദ്യാഭ്യാസ മുന്നേറ്റം നടന്നു കഴിഞ്ഞിരുന്നുവെന്ന് സാക്ഷാൽ പിണറായി വിജയന് തന്നെ കണക്കുകൾ അവതരിപ്പിക്കുന്നുണ്ട് "ഹരിത"ക്കാര് പിണറായിയുടെകണക്കെങ്കിലും പഠിക്കണമായിരുന്നു. ആക്റ്റ് നടപ്പിലായില്ലെങ്കിൽ പിന്നോക്കം നിന്ന് പോകുമായിരുന്നുവെന്നാണ് വാദമെങ്കിൽ അഡ്വ;മറിയുമ്മയും, അഡ്വ: നൂർബിനയും ഈ ആക്ടിനു മുമ്പാണല്ലോ ജില്ലാപഞ്ചായത്തും , പ്രസിഡണ്ടും നേതൃത്വവുമെല്ലാം നടത്തിയത്.'അപരിഷ്കൃത' മെന്നു വിളിച്ചു പറയുന്ന മാധ്യമ സിന്ധിക്കെറ്റും സഖാക്കളും ,ഇറ്റലി , ജര്മ്മൻ , ജപ്പാൻ ,അമേരിക്കയുൾപ്പടെ മുപ്പതോളംരാജ്യങ്ങളിലെ വിവാഹ പ്രായത്തിന്റെ കണക്കെടുക്കണം പതിനെട്ട് വയസ്സിൽ വ്യക്തിത്വ വികാസം പൂർണമാവുന്നുവെന്നു ഏതു ആധുനിക ശാസ്ത്ര സമീപനങ്ങളാണ് തെളിയിക്കുന്നതെന്ന് പറഞ്ഞുതരണം. ഉന്നത മത വിദ്യാഭ്യാസം നേടിയ പ്രത്യേഗിച്ച് ഐ.ടി.മേഖലയിൽ പ്രവര്ത്തിക്കുന്ന എഞ്ചിനീയര്മാർ , സിനിമ ആര്ടിസ്റ്റുകൾ തുടങ്ങിയവരിൽ നടക്കുന്ന കുടുംബ ശൈതില്യങ്ങളുടെ കണക്കുകൾപെരുകുകയാണ്, പതിനഞ്ചിലും പതിനാറിലും വിവാഹിതരായ പഴയ തലമുറയിലുള്ളതിനേക്കാൾ ഭീകരവും ഭീതിതവുമാനു മുപ്പതുകളിലെത്തി മൂത്ത് നേടിയ പക്വതയോടെ നടക്കുന്ന വിവാഹബന്ധങ്ങളുടെ തകര്ച്ച ? പക്വതക്ക് പ്രായമല്ല മാനദണ്ടമാക്കേണ്ടത് എന്ന് ഈ കണക്കുകൾ പറഞ്ഞു തരുന്നുണ്ട്. എല്ലാ പെണ്കു്ട്ടികളെയും 18 ന് മുമ്പ് കെട്ടിച്ചയക്കണമെന്നു ആരും പറയുന്നില്ലമുസ്ലിം വെക്തി നിയമത്തിന്റെ ആനുകൂല്യം ഉപയോഗിച്ച് ആവശ്യ ഘട്ടങ്ങളിൽ പ്രായം മാനദണ്ടമാക്കാതെ നടക്കുന്ന സംഭവങ്ങളിൽ സോദ്യേശപരമായി നടന്ന വിവാഹത്തിൽ കാര്മ്മികത്വം വഹിച്ചവർഉള്പ്പടെ പ്രതി ചെര്ക്കപ്പെടുന്ന സാഹചര്യത്തിലാണ് പേർസണൽ ലോ സംരക്ഷണത്തിനു നിയമപരമായ മാർഗ്ഗങ്ങൾ ആരായുമെന്ന് പണ്ഡിത നേതൃത്വം പറഞ്ഞത്. ഈ പ്രതികരണം നമ്മുടെ ജനാധിപത്യസംവിധാനവും നീതിവ്യവസ്ഥയും അംഗീകരിക്കുന്ന ഒരു പൌരന്റെ അവകാശം മാത്രമാണ്. ചില സംഭവങ്ങൾ ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഉയര്ത്തിപ്പിടിച്ചു മുസ്ലിം പണ്ഡിതന്മാർ കാടത്തമാണ്പറയുന്നതെന്ന് വി.എസ്സും , പിണറായിയും ജല്പിക്കുമ്പോൾ ഒരു കാര്യം ഓര്ക്കണം ശരീഅത്ത് ആ ചന്ദ്ര താരം നിലനിൽക്കണമെന്ന് തങ്ങൾ പറഞ്ഞാലും അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ സാക്ഷാൽഏലംകുളം മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാടിനെക്കൊണ്ട് തിരുത്തി എഴുതിച്ചവരാണ് കേരള മുസ്ലിം നേതൃത്വം. മേലെ പരാമര്ശിക്കപ്പെട്ട പോലെ അതെ സമൂഹങ്ങളിൽ അവരവരുടെ നേതൃത്വം നടത്തിയപ്രവർത്തനളാണ് സാമൂഹിക വികാസത്തിന് കാരണമായത്. ഇതര സമൂഹങ്ങളുടെ ആന്തരിക പ്രശ്നങ്ങളിൽ ഇടപെടാതെ ബോധപൂര്വ്വം നില നിരത്തപ്പെട്ട ഒരതിര്ത്തി മുൻഗാമികൾപാലിച്ചിരുന്നു.അതാണ്‌ സാമുദായിക സ്പര്ധയില്ലാതെ കേരളത്തെ കാത്തത്. മാദ്യമങ്ങളുടെ കാട് കയറിയ ഇടപെടലുകൾ ധ്രുവീകരണ സാധ്യത ഏറ്റുന്നുണ്ടായെന്നു മന:സാക്ഷി വിചാരം ചെയ്യുന്നത്നല്ലതായിരിക്കും. സ്ത്രീയുടെ കണ്ണ്നീര്, മുസ്ലിം സമുദായത്തിൽ കണ്ടെത്താനുള്ള ശ്രമങ്ങൾക്കിടയിൽ ജാതക ദോഷം മൂലം കാലശാപം തിന്നു തീര്ക്കുന്ന എത്ര മഹിളകൾ ഹൈന്ദവ ജാതരായി ഉണ്ടെന്നുആരും നോക്കുന്നില്ലല്ലോ ? ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും…ചോര തന്നെ…കൊതുകിനു കൌതുകം…-ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി (എസ്.കെ.എസ്.എസ്.എഫ്.സ്റ്റേറ്റ് സെക്രട്ടറി