കാസറകോട്: പ്രമുഖ പണ്ഡിതനും സമസ്ത മുദരിസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗവും പയ്യക്കി ഉസ്താദ് ഇസ്ലാമിക്ക് അക്കാദമി പ്രിന്‍സിപാളുമായ പൈവളിഗെ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ക്ക് എസ്.കെ. എസ്.എസ്.എഫ്. കാസറകോട് ജില്ലാ കമ്മിറ്റി നല്‍കുന്ന രണ്ടാമത് ശംസുല്‍ ഉലമാ സ്മാരക അവാര്‍ഡ് സമസ്ത പ്രസിഡണ്ട് ശൈഖുനാ ആനക്കരകോയക്കുട്ടി മുസ്ലിയാര്‍ നല്‍കി. ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു.അവാര്‍ഡ് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ.,അബ്ബാസ് ഫൈസി പുത്തിഗ,മെട്രോ മുഹമ്മദ് ഹാജി,അബ്ദുല്‍ ഖാദര്‍ ഫൈസി പള്ളങ്കോട്,അബ്ദു സലാം ദാരിമി ആലമ്പാടി,പി.എസ്.ഇബ്രാഹിം ഫൈസി പള്ളങ്കോട്,സയ്യിദ് ഹാദി തങ്ങള്‍,ഹാരിസ് ദാരിമി ബെദിര,ഹാഷിം ദാരിമി ദേലമ്പാടി,സി.പി.മൊയ്തു മൗലവിചെര്‍ക്കള,മുഹമ്മദ് കുഞ്ഞി തുരുത്തി,എസ്.പി സലാഹുദ്ദീന്‍,യു.ബഷീര്‍ഉളിയത്തടുക്ക,ഹമീദ് ഫൈസി കൊല്ലമ്പാടി,സിദ്ദീഖ് അസ്ഹരി പാത്തൂര്‍,മുനീര്‍ ഫൈസി ഇടിയടുക്ക,മൊയ്തീന്‍ ചെര്‍ക്കള,അബൂബക്കര്‍ സാലൂദ് നിസാമി,ലത്തീഫ് കൊല്ലമ്പാടി,സുബൈര്‍ നിസാമി,ശമീര്‍ കുന്നുംങ്കൈ,സലാം ഫൈസി പേരാല്‍,ലത്തീഫ് ചെര്‍ക്കള,മഹ്മൂദ്‌ദേളി,ആലിക്കുഞ്ഞി ദാരിമി,സിദ്ദിഖ് ബെളിഞ്ചം,ഖലീല്‍ ഹസനി ചൂരി,ഫാറൂഖ് കൊല്ലമ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു.