'സമസ്ത' ജില്ലകൾ തോറും ലീഗല്‍ സെല്‍ രൂപീകരിക്കുന്നു. കേന്ദ്ര കമ്മറ്റി നിലവില്‍ വന്നു

മഹല്ലുകളുടെ സമ്പൂര്‍ണ്ണ സ്ഥിതിവിവരങ്ങള്‍ ശേഖരിച്ചു മഹല്ല് സോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ചു ബന്ധിപ്പിക്കും
കോഴിക്കോട് : കേരളത്തിലെ എല്ലാ ജില്ലകളിലും ഉലമാക്കുളും ഉമറാക്കളും നിയമ പണ്ഡിതരുമടങ്ങിയ ലീഗല്‍ സെല്‍ രൂപീകരിക്കുവാനും മഹല്ലുകളുടെ സമ്പൂര്‍ണ്ണ സ്ഥിതിവിവരങ്ങള്‍ ശേഖരിച്ചു മഹല്ല് സോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ചു ബന്ധിപ്പിക്കുവാനും സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഉപസമിതി തീരുമാനിച്ചു. ഹാജി കെ മമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. പിണങ്ങോട് അബൂബക്കര്‍, മുസ്തഫ മാസറ്റര്‍ മുണ്ടുപാറ, കെ.ടി.കുഞ്ഞിമോന്‍ ഹാജി, ഉസ്മാന്‍ ഫൈസി, ഹംസ ജമാല്‍ റംലി, ഹാരിസ് ബാഖവി, എസ്.കെ. ഹംസ ഹാജി, എ.കെ.അബ്ദുല്‍ബാശി ചര്‍ച്ചയില്‍ പങ്കെടുത്തു. സമിതി സംസ്ഥാന ഭാരവാഹികളായി ഹാജി കെ മമ്മദ് ഫൈസി (ചെയര്‍മാന്‍) എസ്.കെ. ഹംസ ഹാജി, ഹംസ ജമാല്‍ റംലി (വൈസ് ചെയര്‍മാന്‍) പി.എ. ജബ്ബാര്‍ ഹാജി (ജനറല്‍ കണ്‍വീനര്‍) മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ഹാരിസ് ബാഖവി കമ്പളക്കാട് (ജോ. കണ്‍വീനര്‍) ഉമ്മര്‍ ഫൈസി മുക്കം (ട്രഷറര്‍) മെമ്പര്‍മാരായി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കെ.ടി.കുഞ്ഞിമോന്‍ ഹാജി, അലിബാവ ചേളാരി (മലപ്പുറം) എം.സി.മായിന്‍ ഹാജി (കോഴിക്കോട്) എ.കെ.അബ്ദുല്‍ ബാഖി (കണ്ണൂര്‍) എം.സി.ഖമറുദ്ദീന്‍, എം.ടി.ജഅ്ഫര്‍ (കാസറക്കോട്) ലിയാഖത്തലി ഹാജി, ഫായിദ ബഷീര്‍ (പാലക്കാട്) പിണങ്ങോട് അബൂബക്കര്‍ (വയനാട്) ഓണമ്പിള്ളി മുഹമ്മദ് ഫൈസി (തൃശൂര്‍) എന്നിവരെ തെരഞ്ഞെടുത്തു.