വിഘടിത പാളയം നടുങ്ങി.വ്യാജ കേശത്തിന്റെയും നേതാക്കളുടെയും ഞെട്ടിപ്പിക്കുന്ന അണിയറ രഹസ്യങ്ങള്‍ ക്ലാസ്സ്‌ റൂം പുറത്തു വിട്ടു.

"ക്രിത്യമായ ഫര്‍ള്‌ നിസ്‌കാരം പോലും നിര്‍വ്വഹിക്കാത്തയാളാണ്‌ കാന്തപുരം"
"കള്ള സനദുണ്ടാക്കാന്‍ നിര്‍ദേശം നല്‍കിയത്‌ കാന്തപുരം തന്നെ"
"മര്‍കസില്‍ നടക്കുന്നതു മുഴുവന്‍ ദീനീവിരുദ്ധവും അശ്ലീലവുമായ കാര്യങ്ങളാണ്‌ "
"നോളജ്‌ സിറ്റി ഉണ്ടാവില്ല, നിലവിലെ ഷോട്ട്‌ തിര്‍ക്കാനുള്ള പിരിവ്‌ മാത്രമാണത്‌"
"മര്‍കസിലെ ഉസ്‌താദുമാരെല്ലാം നബി(സ)തങ്ങളുടെ പേരില്‍ കള്ളം പറയാന്‍ ഭയമില്ലാത്തവരാണ്‌"
(കാരന്തൂര്‍ മര്‍കസിലെ ഉസ്‌താദും കാന്തപുരത്തിന്റെ മുന്‍ പി.എയുമായ  സ്വാലിഹ്‌ സഖാഫി ജിഷാന്‍ മാഹിയുമായി നടത്തിയ സംഭാഷണത്തിൽ നിന്ന്-ക്ലാസ്സ്‌ റൂമില്‍ പുറത്തു വിട്ട ഭാഗം മാത്രം)
ഓണ്‍ലൈന്‍: വിഘടിത പാളയത്തില്‍ വിള്ളല്‍ വീഴ്‌ത്തിയ വ്യാജകേശ വിവാദം ഏറെ ഗൌരവമേറിയ വെളിപ്പെടുത്തലുകളുമായി പുതിയ മാനങ്ങളിലേക്ക്‌.. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം പുറത്തുവിട്ട ഫോണ്‍ സംഭാഷണ ഭാഗങ്ങളാണ്‌ വിഘടിത പാളയത്തില്‍ ഞെട്ടലുളവാക്കിയിരിക്കുന്നത്‌.
വ്യാജ കേശത്തിന്റെ അന്തര്‍ നാടകങ്ങള്‍ക്കു പുറമെ കാന്തപുരത്തെയും മര്‍കസിനെയും കുറിച്ചും വിശ്വാസികള്‍ക്ക്‌ ഊഹിക്കാന്‍ പോലുമാവാത്ത ഏറെ ഗൌരവതരമായ വിഷയങ്ങളാണ്‌ ഇതോടെ പുറത്തായിരിക്കുന്നത്‌. 
മുമ്പ്‌ കാന്തപുരത്തിന്റെ പി.എ.ആയി മര്‍കസില്‍ ജോലി ചെയ്‌തിരുന്ന ന്യൂസ്‌ ലാന്റിലെ സ്വാലിഹ്‌ സഖാഫി വല്ലപ്പുഴയുമായി ജിശാന്‍ മാഹി നടത്തിയ 46 മിനിറ്റോളം വരുന്ന ടെലഫോണ്‍ സംഭാഷണമാണ്‌ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പുറത്തു വിട്ടത്‌. സംസാരത്തിലെ ചില ഭാഗങ്ങളില്‍ അശ്ലീലതയുള്ളതിനാൽ ക്ലിപ്പിന്റെ മുഴുവന്‍ ഭാഗവും ക്ലാസ്സ്‌ റൂമില്‍ കേള്‍പ്പിച്ചിരുന്നില്ല.