"കേശം വ്യാജം തന്നെ":SYS വിശദീകരണ സമ്മേളനം 20.ന് തിരൂരില്‍ ഒരുക്കങ്ങളായി

മലപ്പുറം: സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റി 20.ന് തിരൂരില്‍ നടത്തുന്ന വിശദീകരണ സമ്മേളനത്തിന് ഒരുക്കങ്ങളായി. അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി സമൂഹത്തില്‍ ഭിന്നിപ്പ് സൃഷ്ടിക്കുകയും സാമ്പത്തിക നേട്ടങ്ങള്‍ക്ക് വേണ്ടി മത വിശ്വാസത്തെ ചൂഷണം ചെയ്യുന്നവര്‍ക്ക് കനത്ത താക്കീത് നല്‍കുന്ന സമസ്ത ആദര്‍ശ വിശദീകരണ സമ്മേളനം വൈകു. 4 മണിക്ക് തിരൂര്‍ കോരങ്ങത്ത് മൈതാനിയില്‍ നടക്കും. എ മരക്കാര്‍ ഫൈസിയുടെ അദ്ധ്യക്ഷതയില്‍ സമസ്ത സെക്രട്ടറി പ്രൊ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. 'ഭിന്നിപ്പുകാരുടെ തട്ടിപ്പുകള്‍' എം.പി മുസ്തഫല്‍ ഫൈസി അവതരിപ്പിക്കും. അബ്ദുല്‍ ഹമീദ് അമ്പലക്കടവ്, ഇസ്മാഈല്‍ സഖാഫി തോട്ടുമുക്കം പ്രഭാഷണം നടത്തും. സമ്മേളന വിജയത്തിന് വേണ്ടി സയ്യിദ് കെ.കെ.എസ് തങ്ങള്‍ (ചെയര്‍മാന്‍) പി.എം റഫീഖ് അഹ്മദ്, വി.കെ ഹാറൂണ്‍ റശീദ്, അബ്ദുല്ല കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ നൂറ്റി ഒന്നംഗ സംഘാടക സമിതി രൂപീകരിച്ചു.