സമസ്‌തയുടെയും മുസ്ലിംലീഗിന്റെയും ഇടയില്‍ വിള്ളലുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന്‌ പാണക്കാട്‌ തങ്ങളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന നേതൃയോഗം

കഴിഞ്ഞ ദിവസം നടന്ന സമസ്ത-മുസ്ലിം ലീഗ് നേതൃയോഗ തീരുമാനങ്ങൾ റിപ്പോര്‍ട്ട്‌ ചെയ്‌ത പത്ര - ചാനൽ വാർത്തകൾ.
നേതൃയോഗ തീരുമാനങ്ങൾ സ്വന്തം വീക്ഷണത്തിലൂടെ അവതരിപ്പിച്ച മാതൃഭൂമി  റിപ്പോർട്ട് 

പ്രസ്താവനയുടെ പൂര്‍ണ രൂപം താഴെ വായിക്കാം: 

സമസ്തയുടെ ശത്രുക്കളെ സഹായിക്കില്ളെന്ന് മുസ്ലിംലീഗ് നേതൃത്വം സമസ്ത നേതാക്കള്‍ക്ക് രേഖാമൂലം ഉറപ്പുനല്‍കി

മലപ്പുറം: സമസ്തയുടെ ശത്രുക്കളെ സഹായിക്കില്ളെന്ന് മുസ്ലിംലീഗ് നേതൃത്വം സമസ്ത നേതാക്കള്‍ക്ക് രേഖാമൂലം ഉറപ്പുനല്‍കി.മുസ്‌ലിംലീഗും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരുടെ പക്ഷത്ത് നിന്നുമുണ്ടാവാന്‍ പാടില്ലെന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഇരു സംഘടന കളുടെയും സംയുക്ത നേതൃയോഗം തീരുമാനിച്ചു. തങ്ങളുടെ പാണക്കാട്ടെ വസതിയില്‍ തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞായിരുന്നു യോഗം. യോഗതീരുമാനങ്ങള്‍ വ്യക്തമാക്കുന്ന പ്രസ്താവനയുടെ പൂര്‍ണ രൂപം:

1. കഴിഞ്ഞ കാലങ്ങളില്‍ മുസ്‌ലിംലീഗും സമസ്തയും തമ്മില്‍ നിലനിര്‍ത്തി പോരുന്ന സൗഹൃദവും പരസ്പര വിശ്വാസവും തുടര്‍ന്നും നിലനിര്‍ത്താനും അതിനു വിള്ളലുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരുടെ പക്ഷത്ത് നിന്നുമുണ്ടാവാന്‍ പാടില്ലെന്നും തീരുമാനിച്ചു. 2. ആവശ്യമാകുന്ന ഘട്ടങ്ങളില്‍ മുസ്‌ലിംലീഗ് സമസ്തയെ സഹായിക്കുമെന്നും സമസ്തക്ക് ക്ഷീണം വരുന്ന തരത്തില്‍ സമസ്തയുടെ ശത്രുക്കളെ സഹായിക്കില്ലെന്നും മുസ്‌ലിംലീഗ് നേതൃത്വം ഉറപ്പ് നല്‍കി. 3. മുസ്‌ലിംലീഗിന് ക്ഷീണ മുണ്ടാക്കുന്ന വിധത്തിലുള്ള നീക്കങ്ങള്‍ സമസ്തയുടെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്ന് സമസ്ത നേതൃത്വവും ഉറപ്പു നല്‍കി. 4. സുപ്രധാന കാര്യങ്ങളില്‍ മുസ്‌ലിംലീഗ് സമസ്തയുമായി കൂടിയാലോചിക്കുമെന്നും പൊതു വിഷയ ങ്ങളില്‍ സമസ്തയുടെ അഭിപ്രായം തേടുമെന്നും തീരുമാനിച്ചു. 5. ചന്ദ്രിക ദിനപത്രത്തിന്റെ നിലവിലുള്ള നിലപാടില്‍ മാറ്റം വരുത്തി പൂര്‍വ നിലപാട് സ്ഥാപിക്കാനും തീരുമാനിച്ചു.
യോഗത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സി കോയക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, വ്യവസായ വകുപ്പു മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, കെ.പി.എ മജീദ്, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍, എം.പി അബ്ദുസ്സമദ് സമദാനി, സയ്യിദ് ജിഫ്രിമുത്തുകോയ തങ്ങള്‍, കെ ആലിക്കുട്ടി മുസ്‌ലിയാര്‍, സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, എം.സി മായിന്‍ ഹാജി, കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍, കെ മമ്മദ് ഫൈസി, അബ്ദുറഹിമാന്‍ കല്ലായി, ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, ഓണംപിള്ളി മുഹമ്മദ് ഫൈസി, എസ്.കെ ഹംസഹാജി, പി.എ ജബ്ബാര്‍ ഹാജി പങ്കെടുത്തു. പാണക്കാട്  ചേര്‍ന്ന സമസ്ത-മുസ്‌ലിംലീഗ് ചര്‍ച്ച സംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വസ്തുതക്ക് നിരക്കാത്തതാണെന്ന് നേതാക്കള്‍ അറിയിച്ചു.