പണ്‌ഢിത ലോകത്തിനപമാനമായി പൂനൂരില്‍ വിഘടിതമുശാവറയുടെ 'അടിയറവ്‌' സമ്മേളനം. ജിശാന്റെ അഡ്രസ്സ്‌ കാണില്ലെന്ന്‌ പേരോടിന്റെ ഭീഷണി. 'മറപിടി' അല്ല, 'മറുപടി'യാണ്‌ വേണ്ടെതെന്ന്‌ ജിശാന്‍

വിവാദമുടിക്ക്‌ സനദ്‌ നിര്‍മിച്ചതല്ലെന്നു പേരോട്, ഇപ്പോൾ 'സനദ്‌ ഭാരം' ആരിഫ്‌ ബറകാത്തിക്ക്; 
വിവാദ സിഡിയിലെ വ്യക്തിയെ തനിക്കറിയില്ലെന്നും അതു കളവാണെന്നും കാന്തപുരം
കോഴിക്കോട്‌. കഴിഞ്ഞ ദിവസം പൂനൂരില്‍ സംഘടിപ്പിച്ച വിഘടിതരുടെ ആദര്‍ശ സമ്മേളനം പണ്‌ഢിത ലോകത്തിനപമാനമായി മാറി. ബഹു. സമസ്‌തയുടെ സമാന്തരമായി  അഡ്വ.അരവിന്ദാക്ഷ മേനോന്റെ നിര്‍ദേശ പ്രകാരം തട്ടിപ്പടച്ചുണ്ടാക്കിയതാണെങ്കിലും വ്യാജ സമസ്‌തയിലെ 'മുശാവറക്കാരെന്ന്‌' പറയപ്പെടുന്ന ചില തൂവെള്ള രൂപങ്ങളെ 'ടിപ്പ്‌ ' നല്‍കി എഴുന്നള്ളിച്ച്‌ കൂട്ടിയാണ്‌ പൂനൂരില്‍ ആദര്‍ശത്തിന്റെ പേരില്‍ ഒരു 'അടിയറവ്‌' സമ്മേളനം സംഘടിപ്പിച്ചത്‌.
കാന്തപുരം കൊണ്ടു വന്ന വ്യാജമുടിയുടെ യാഥാര്‍ത്ഥ്യം രഹസ്യമായും പരസ്യമായും സമ്മതിച്ചവരെല്ലാം കാന്തപുരം വച്ചു നീട്ടിയ അധികാര ആര്‍ഭാടങ്ങളുടെ അപ്പക്കഷ്‌ണങ്ങള്‍ക്കു മുമ്പില്‍ തങ്ങളുടെ ആദര്‍ശവും പാണ്‌ഢിത്യവും അടിയറവെക്കുന്ന കാഴ്‌ച പ്രവാചക സ്‌നേഹികള്‍ക്ക്‌ ഹൃദയഭേദകമായിരുന്നു.(പ്രസ്‌തുത സമ്മേളനത്തിലെ ഓരോ ഭാഗങ്ങളും  കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം  വിശദമായി പോസ്റ്റുമോര്‍ട്ടം ചെയ്യാനിരിക്കുന്നതിനാല്‍ പ്രസ്‌തുത റിപ്പോര്‍ട്ടിലേക്കായി ആ ഭാഗം ഇവിടെ വിടുന്നു).
കഴിഞ്ഞ ദിവസത്തെ ജിശാന്‍മാഹി 
യുടെ ഫൈസ്‌ ബുക്ക്‌ സ്റ്റാറ്റസില്‍  നിന്ന്
അതേ സമയം വിഘടിത പാളയത്തിലെ മുടിഗ്രൂപ്പിന്റെ പേടി സ്വപ്‌നമായ ജിഷാന്‍ മാഹിക്കെതിരെ സമ്മേളനത്തില്‍ പേരോട്‌ പൊട്ടിത്തെറിച്ചു.
ജിശാന്റെ വിവാഹത്തില്‍ പങ്കെടുത്തത്‌ കാന്തപുരത്തിന്റെ സമ്മതത്തോടെയായിരുന്നുവെന്ന്‌ വെളിപ്പെടുത്തി സംസാരം ആരംഭിച്ച അദ്ധേഹം ജിശാന്‍ മാഹിക്കു മുമ്പില്‍ താന്‍ കൊച്ചായി പോകുന്ന കാര്യം അറിയാതെ സമ്മതിക്കുന്നുണ്ടായിരുന്നു. തന്റെ സി.ഡി കേട്ട്‌ അവനാണ്‌ പഠിച്ചത്‌ അല്ലാതെ ഞാന്‍ അവനില്‍ നിന്നല്ല പഠിച്ചത്‌ അപ്പോള്‍ എനിക്കു തന്നെയാണ്‌ മഹത്വമെന്ന്‌ ആശ്വസിച്ച പേരോട്‌, താന്‍ അവന്റെ മുമ്പില്‍ മണിക്കൂറുകളോളം പത്തി താഴ്‌ത്തി ഇരിക്കേണ്ട വന്ന ദുരവസ്ഥയും വിവരിച്ചു(അവനെ നന്നാക്കാന്‍ വേണ്ടിയായിരുന്നുവതെന്നാണ്‌ വ്യാഖ്യാനം)  എന്നിട്ടും തനിക്കുണ്ടായ ഈ ദുര്‍ഘതി പ്രവാചകനും സംഭവിച്ചിട്ടുണ്ടെന്ന വിശദീകരണത്തോടെയാണ്‌ ടിയാന്‍  സമാശ്വാസം കൊണ്ടത്‌.
ഏതായാലും പേരോടിന്റെ ഈ ഉരുണ്ടു മറിയല്‍ അരങ്ങു തകര്‍ക്കുമ്പോള്‍ തന്നെ മറുപടിയുമായി ജിശാന്‍ മാഹിയും ഓണ്‍ലൈനിലെത്തി. ജാലിയാവാലയില്‍ നിന്നും ലഭിച്ച മുടി വ്യാജമാണെന്ന്‌ ബോധ്യപ്പെട്ടിരിക്കെ ഇനിയും അതിനെ ന്യായീകരിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്കവരുടെ മാന്യത കുപ്പായം...
അഴിച്ചുവെക്കേണ്ടി വരുമെന്നും ഞങ്ങള്‍ ഇളം തലമുറ അവരെ വെറുതെ വിടില്ലെന്നും ഈ വെല്ലുവിളി ഏറ്റെടുക്കാനുള്ളവര്‍ രംഗത്തിറങ്ങട്ടെയെന്നുമുള്ള ജിശാന്റെ വെല്ലുവിളി സ്വീകരിക്കുന്നതായും പ്രഖ്യാപിച്ച അദ്ധേഹം ജിശാനെതിരെ ഭീഷണമുഴക്കി ഭീതിപ്പെടുത്താനും മറന്നില്ല. "നിന്റെ ഒരു ഇളം തലമുറയും മുതു തലമുറയും" എന്നാക്രോശത്തോടെ ജിശാനെതിരെ തിരിഞ്ഞ അദ്ധേഹം ഇനിയും ഞങ്ങള്‍ക്കെതിരെ തിരിഞ്ഞാല്‍ നിന്റെയൊന്നും അഡ്രസ്സ്‌ ഉണ്ടാവില്ലെന്നു വിരട്ടിയാണ്‌ ഭീഷണി അവസാനിപ്പിച്ചത്‌.
എന്നാല്‍ പൂനൂരിലെ ഈ പരിപാടി അവസാനിച്ചയുടനെ, പേരോടിന്റെ കുപ്രചരണങ്ങളെ പ്രതിരോധിച്ചു മറുവെടിയുതിര്‍ത്ത്‌ ജിശാന്‍മാഹി ഓണ്‍ലൈനിലെത്തി. പേരോട്‌ തന്റെ വെല്ലുവിളി ഏറ്റെടുത്തില്‍ അതിയായ സന്തോഷമുണ്ടെന്നു വ്യക്തമാക്കി തന്റെ ഫൈസ്‌ബുക്കിലൂടെയാണ്‌ ആദ്യ പ്രതികരണമറിയിച്ചത്‌. തന്റെ ചോദ്യങ്ങളെല്ലാം ഇവിടെ ബാക്കിയാണെന്നും 'മറപിടി' അല്ല 'മറുപടി' യാണ്‌ തനിക്കാവശ്യമെന്നും തന്റെ ഫൈസ്‌ ബുക്ക്‌ സ്റ്റാറ്റസില്‍ തുടരുന്നുണ്ട്‌. വൈകാതെ വിശദമായ മറുപടി പ്രതീക്ഷിക്കാമെന്നറിയിച്ചു കൊണ്ടുള്ള അദ്ധേഹത്തിന്റെ വാക്കുകള്‍ ഇപ്രകാരമാണ്‌.:
"...ബഹുമാനപ്പെട്ട പേരോട് ഉസ്താദ് എന്റെ വെല്ലുവിളി ഏറ്റെടുത്തതിൽ അതിയായ സന്തോഷം... ഇന്ന് തോട്ടുമുക്കത്തിന്റെ പഴകി പുളിച്ച ഒരു ക്ലിപ്പും( അതിന്റെ യാദാർത്ഥ്യം ഞാൻ വിശദീകരിച്ചത് പേരോട് ഉസ്താദ്‌ കേട്ടതുമില്ല എന്ന് വെക്തം ഒന്ന് യൂട്യൂബ് കേട്ടാൽ അതിൽ വെക്തമായി കൊടുത്തിരിക്കുന്നത് കാണാം....ആ വിഷയത്തിൽ ബഹു.ഏലംകുളം സഖാഫി സാക്ഷിയാണെന്ന് പറഞ്ഞതു കേട്ടതുമില്ല ശ്രദ്ധിചതുമില്ല ,കൂടാതെ ആരിഫ് ബരക്കാത്തിയുടെയും ക്ലിപ്പുകൾ നൌഷാദ് അഹ്സനി കട്ടെടുത്തു കൊണ്ട് പോയത്(പേരോട് ഉസ്താദ് ഇന്ന് പ്ലേ ചെയ്യിപ്പിച്ച 2 ക്ലിപ്പും നൌഷാദ് അഹ്സനിക്ക് ഞാൻ കൊടുത്തതാണ്.അതിൽ ഒരു പുതുമയുമില്ല) പേരോട് ഉസ്താദ്‌ ഇന്നു പ്ലേ ചെയ്യിപ്പിച്ചു എന്നല്ലാതെ വിഷയത്തിൽ ഒരു മറുപടിയും ഇന്ന് പറഞ്ഞത് കണ്ടില്ല ..ഇനി നാലാം തിയതി പറയുമെന്ന് പ്രദീക്ഷിക്കുന്നു. പിന്നെ നൌഷാദ് അഹ്സനിയുടെയും, രാമന്തള്ളിയുടെയും പേര് തുറന്നു പറയാൻ പേരോട് ഉസ്താദ് കാണിച്ച മടി എന്ത് കൊണ്ടാണെന്ന് മനസിലാവുന്നില്ല. ഒരു പക്ഷെ നൌഷാദ് അഹ്സനിയുടെ കയ്യിൽ 5 മണിക്കൂർ പേരോട് ഉസ്താദിന്റെ ക്ലിപ്പ് ഉള്ളത് കൊണ്ടാവാം...4 )o തിയതി മറുപടി കിട്ടിക്കഴിഞാൽ ഇന്ഷാ അല്ലാ അപ്പോൾ വീണ്ടും കാണാം മറുപടി എല്ലാതെ മറ പിടി മാത്രം ആണെങ്കിൽ തെറി എഴുതി വിടുന്ന ഫേസ് ബുക്ക്‌ രോഗികൾക്ക് ഇനിയും അത് തുടരാം.എന്റെ ചോദ്യങ്ങൾ ഇപ്പോഴും ബാക്കിയായി കിടക്കുന്നു...".