സമസ്ത കാന്തപുരം മഹല്ല് സംഗമം സംഘടിപ്പിച്ചു

കാന്തപുരം മഹല്ല് സംഗമത്തിൽ  റഫീഖ്‌ സകരിയ ഫൈസി
മുഖ്യ പ്രഭാഷണം നടത്തുന്നു
കാന്തപുരം: സമസ്ത സെന്ട്രൽ  കൗൺസിലിന്റെ ആഹ്വാന പ്രകാരം കാന്തപുരം മഹല്ലിൽ സംഘടിപ്പിച്ചു.  കാന്തപുരം മ അദനുൽ ഉലൂം മദ്ര്സ്സയിൽ നടത്തിയ മഹല്ലു സംഗമം ഡി  ഇബ്രാഹിം മുറിച്ചാണ്ടി ( കെ എം സി സി ദുബൈ) ഉദ്ഘാടനം ചെയ്തു. സംഗമത്തിൽ ബഹു: റഫീഖ്‌ സകരിയ ഫൈസി ( പ്രിൻസിപ്പാൾ: ജബലുന്നൂർ കോളേജ്‌ പേരാംബ്ര) മുഖ്യ പ്രഭാഷണം നടത്തി.നമ്മുടെ കുടുംബങ്ങൾ മാതൃകാ കുടുംബങ്ങളാവണമെന്നും,ഇസ്ലാമിക ബാല പാഠങ്ങൾ പോലും കുടുംബ നാഥനിൽ നിന്നു തന്നെ മറ്റുള്ളവർ പകർത്തണമെന്നും,ഉസ്താദ്‌ ഉൽബോധിപ്പിച്ചു.കുടുംബ ബന്ധം പുലർത്തുന്നതിന്റെ അനിവാര്യതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.നമ്മുടെ മത സ്ഥാപനങ്ങളും, മദ്രസ്സാ പ്രസ്ഥാപനവും, ആർക്കും മാതൃകയാവുന്ന രൂപത്തിൽ നടത്തെണമെന്നും, അദ്ദേഹം ഉണർത്തി. അഹമ്മദ്‌ കുട്ടി ഉണ്ണികുളം അദ്ധ്യക്ഷത വഹിച്ചു.മുഹമ്മദ്‌ ശാഫി ദാരിമി (മണിയൂർ), പി.കെ. അബൂബക്കർ മുസ്ല്യാർ (ചളിക്കോട്‌), ഒ.വി.മൂസ്സ മാസ്റ്റർ,കെ.കെ.അബൂബക്കർ ഹാജി,എന്നിവർ പ്രസംഗിച്ചു. എൻ.കെ.അബ്ദുൽ കരീം മാസ്റ്റർ സ്വാഗതവും,കെ.കെ.മൂസ്സ ഹാജി നന്ദിയും പറഞ്ഞു.