കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ മെമ്പര്‍ഷിപ്പ്‌ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

കുവൈത്ത്‌സിറ്റി : കുവൈത്ത്‌ ഇസ്ലാമിക്‌ സെന്‍റര്‍ സിറ്റി മേഖലാ കമ്മിറ്റിയുടെ ‎ആഭിമുഖ്യത്തില്‍ മെമ്പര്‍ഷിപ്പ്‌ ക്യാമ്പയിന്‍ ഉദ്ഘാടനവും ദിക്ര്‍ മജ്‍ലിസും ‎സംഘടിപ്പിച്ചു. സിറ്റി സംഘം ഓഡിറ്റോറിയത്തില്‍ നടന്ന ‎ക്യാമ്പയിന്‍ ഉണ്ണീന്‍കുട്ടി ദാരിമിയുടെ അധ്യക്ഷതയില്‍ ഇഖ്ബാല്‍ മാവിലാടം ‎ഉദ്ഘാടനം ചെയ്തു. ഇഖ്ബാല്‍ ഫൈസി, അഷ്കര്‍ ഹവല്ലി ‎തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഹംസ ദാരിമി മുഖ്യ പ്രഭാഷണം ‎നടത്തി. മുസ്തഫ എഴോമിന് ആദ്യ മെമ്പര്‍ഷിപ്പ്‌ നല്‍കി ഹംസ ദാരിമി ‎മെമ്പര്‍ഷിപ്പ്‌ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. സമീര്‍ ചെട്ടിപ്പടി സ്വാഗതവും ‎സാദിഖ് നന്ദിയും ആശംസിച്ചു.‎
- Abdul Razak