സി.എം ഉസ്താദ് സമന്വയ വിദ്യാഭ്യാസത്തിന്റെ ശില്‍പി : അബ്ബാസലി ശിഹാബ് തങ്ങള്‍

ദിശ യൂണിയന്‍ പാണക്കാട് സയ്യിദ് അബ്ബാസലി
ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
മാഹിനാബാദ് : മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് സ്ഥാപകനും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്ന ശഹീദെ മില്ലത്ത് ശൈഖുനാ സി.എം അബ്ദുല്ല മുസ്‌ലിയാര്‍ (:) സമന്വയ വിദ്യാഭ്യാസത്തിന്റെ ശില്‍പിയാണെന്നും ഉസ്താദവര്‍കളുടെ വഫാത്ത് സമൂഹത്തിന് തീരാ നഷ്ടമാണെന്നും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ദാറുല്‍ ഇര്‍ശാദ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ദിശ)യുടെ 2013-14 വര്‍ഷത്തെ പ്രവത്തനോദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ പുരോഗതിക്കായി ഇത്തരം വിദ്യാര്‍ത്ഥി കൂട്ടായ്മ അത്യാവശ്യമാണെന്നും ഉലമാക്കളും ഉമറാക്കളും ഒന്നിച്ച് പ്രവര്‍ത്തിച്ചാലെ സമൂഹത്തെ നേരായ ദിശയില്‍ നടത്താന്‍ സാധികുകയുള്ളൂ എന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി ശൈഖുനാ യു.എം അബ്ദുര്‍റഹ്മാന്‍ മൗലവി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. എം.പി മുഹമ്മദ് ഫൈസി, ചെര്‍ക്കള അഹ്മദ് മുസ്‌ലിയാര്‍, പാക്യാര മുഹമ്മദ് കുഞ്ഞി, ചെറുകോട് അബ്ദുല്ല കുഞ്ഞി, മുസ്ഥഫ മാസ്റ്റര്‍, നൗഫല്‍ ഹുദവി കൊടുവള്ളി, ഫഹദ് ഹുദവി, നൗഫല്‍ ഹുദവി ചോക്കാട്, സിറാജ് ഹുദവി, തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇര്‍ശാദ് നടുവില്‍ സ്വാഗതവും മന്‍സൂര്‍ ചെങ്കള നന്ദിയും പറഞ്ഞു.
- MIC Chattanchal Kasaragod