ഇരുപത്തി ഏഴ് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നൽകി; ഇതോടെ സമസ്ത മദ്‌റസകളുടെ എണ്ണം 9324 ആയി

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി കോഴിക്കോട് സമസ്ത കോണ്‍ഫ്രന്‍സ് ഹാളില്‍ പ്രസിഡന്റ് പി.കെ.പി.അബ്ദുസലാം മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. അസ്‌റാര്‍ നഗര്‍ റഹ്മാനിയ്യ മദ്‌റസ, ദെര്‍ലക്കട്ടെ അല്‍ മദ്‌റസത്തുല്‍ ഹുദാ, മുച്ചിരപ്പടവ് ഹയാത്തുല്‍ ഇസ്‌ലാം (സൗത്ത് കാനറ) ഈജിപുരം വാദിനൂര്‍ മദ്‌റസ, ഗൗരിപ്പാളയം നൂറുല്‍ ഇസ്‌ലാം മദ്‌റസ ( ബാംഗ്ലൂര്‍) ബിലാല്‍ നഗര്‍ -തൊട്ടി ബഷീറത്തു ദീനിയ്യ മദ്‌റസ, ന്യൂ ബേവിഞ്ച അല്‍ മദ്‌റസത്തു റഹ്മ, കല്ലുംകൂട്ടം-കുന്നില്‍ മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ മദ്‌റസ, ബേവിഞ്ചെ-കുളങ്ങര ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസ (കാസര്‍ക്കോട് ) താഴെ മൗവ്വഞ്ചേരി മദ്‌റസത്തുല്‍ ശുഹദാ മദ്‌റസ, മരുവോട് നൂറുല്‍ ഹുദാ മദ്‌റസ, ബാവോട് നൂറുല്‍ ഇസ്‌ലാം മദ്‌റസ (കണ്ണൂര്‍) വാളാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ മദ്‌റസ(വയനാട് ) നോര്‍ത്ത് വാകയാട് വാദിറഹ്മ മദ്‌റസ, ചോണാട് നൂറുല്‍ ഇസ്‌ലാം, ചേരാക്കൂല്‍ മദ്‌റസത്തുല്‍ ഹിറ (കോഴിക്കോട് ) പാലക്കോട് മദ്‌റസത്തു തൈ്വബ, മേലെ അരിപ്ര അന്‍വാറുല്‍ ഇസ്‌ലാം മദ്‌റസ, ചുണ്ടക്കുന്ന് സിറാജുല്‍ ഇസ്‌ലാം മദ്‌റസ, അല്‍ ജലാല്‍ നഗര്‍- ഓണക്കാട് സ്വിയാനത്തുല്‍ വില്‍ദാന്‍ മദ്‌റസ, പാണ്ടികശാല പടിഞ്ഞാറെക്കര ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ, എടയിക്കല്‍ അന്‍സാറുല്‍ ഇസ്‌ലാം മദ്‌റസ(മലപ്പുറം) കോത്രവയല്‍ അല്‍ മദ്‌റസത്തുല്‍ ഫലാഹ് (നിലഗിരി) ചാത്തനൂര്‍ മസ്ജിദുല്‍ ഇജാബ & മദ്‌റസ, പുലകുന്നംപറമ്പ് ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ (പാലക്കാട് ) വെളുത്തകടവ് മുഈനുദ്ദീന്‍ ജിസ്തി മദ്‌റസ, (തൃശൂര്‍) പയ്യനല്ലൂര്‍ മദ്‌റസത്തുന്നൂര്‍ (ആലപ്പുഴ) എന്നീ ഇരുപത്തി ഏഴ് മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കി. ഇതോടെ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലുള്ള അംഗീകൃത മദ്‌റസകളുടെ എണ്ണം 9324 ആയി ഉയര്‍ന്നു.
പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ഡോ.എന്‍.എ.എം.അബ്ദുല്‍ഖാദര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, വി.മോയിമോന്‍ ഹാജി മുക്കം, ടി.കെ.പരീക്കുട്ടി ഹാജി, എം.സി.മായിന്‍ ഹാജി, ഹാജി കെ. മമ്മദ് ഫൈസി, ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി, എം.എം.മുഹ്‌യിദ്ദീന്‍ മൗലവി ആലുവ, കെ.ടി.ഹംസ മുസ്‌ലിയാര്‍ വയനാട്, ഒ.അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, കെ.ഉമ്മര്‍ ഫൈസി മുക്കം, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ നന്തി ചര്‍ച്ചയില്‍ പങ്കെടുത്തു. പിണങ്ങോട് അബൂബക്കര്‍ നന്ദി പറഞ്ഞു.