ത്വലബ തജ്‌രിബ വയനാട് ജില്ലാ പ്രഖ്യാപന സമ്മേളനം നടത്തി

വെങ്ങപ്പളളി : SKSSF ത്വലബാ വിംഗ് സംസ്ഥാന സമിതി 8 ജില്ലകളില്‍ സംഘടിപ്പിക്കുന്ന ത്വലബാ തജ്‍രിബയുടെ ജില്ലാ പ്രഖ്യാപന സമ്മേളനം സുന്നി യുവജന സംഘം ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാല്‍ ഉദ്ഘാടനം ചെയ്തു. ഒക്‌ടോബര്‍ 1 മുതല്‍ ജില്ലയിലെ വിവിധ മഹല്ലുകളില്‍ ഊര്‍ജിതമായ തജ്‍രിബ പ്രവര്‍ത്തനങ്ങള്‍ നടത്തും. പ്രബോധനത്തിന്റെ പുതിയ വഴികള്‍ തുറക്കുന്ന തജ്‌രിബയില്‍ പങ്കെടുത്ത മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഉപഹാരം നല്‍കി. ഇബ്രാഹിം ഫൈസി ഉഗ്രപുരം പ്രാര്‍ഥന നിര്‍വ്വഹിച്ചു. ലത്വീഫ് വാഫി അദ്ധ്യക്ഷത വഹിച്ച സംഗമത്തില്‍ തന്‍സീര്‍ ടി കാവുന്ദറ മുഖ്യ പ്രഭാഷണം നടത്തി. ത്വാഹിര്‍ മാസ്റ്റര്‍ , അലി യമാനി, അബ്ബാസ് വാഫി, അജ്മല്‍ പുല്‍പ്പളളി തുടങ്ങിയവര്‍ സംസാരിച്ചു. ഇസ്മാഈല്‍ പടിഞ്ഞാറത്തറ സ്വാഗതവും മുനീര്‍ കട്ടയാട് നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally