മലപ്പുറം: സുന്നി യുവജന സംഘം അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി പഞ്ചായത്തുകളില്‍ നടത്തുന്ന വാദീതൈ്വബ സംഗമം ഇന്ന് (ഞായര്‍) 4 മണിക്ക് പൂക്കോട്ടൂര്‍ അറവങ്കര മദ്രസയില്‍ നടക്കും. ശാഖകളില്‍ നിന്ന് തെരഞ്ഞടുക്കപ്പെട്ട പ്രതിനിധികളും ശാഖാഭാരവാഹികളും സംബന്ധിക്കുന്ന സംഗമത്തില്‍ ജില്ലാ സമ്മേളനം ആമില പരിശീലന ക്യാമ്പ്, അറുപതാം വാര്‍ഷികം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ജില്ലാ-മണ്ഡലം നേതാക്കള്‍ സംബന്ധിക്കും. സാലിം ഫൈസി കൊളത്തൂര്‍ മുഖ്യപ്രഭാഷണം നടത്തും. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, അബ്ദുല്‍ അസീസ് ദാരിമി പ്രസംഗിക്കും.