വിവാഹപ്രായം; വിവാദങ്ങള്‍ അനാവശ്യം : SKSSF കോഴിക്കോട് ലോകോളേജ് യൂണിറ്റ്

കോഴിക്കോട് : അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ 18 വയസ്സിനു മുമ്പ് നടക്കു വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കുകയും എതിരെയുള്ള നിയമനടപടികള്‍ ഒഴിവാക്കുകയും ചെയ്യണമൊവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുന്ന മുസ്ലീം സംഘടനകളുടെ തീരുമാനത്തിനെതിരെ നടക്കുന്ന അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്ന് SKSSF കോഴിക്കോട് ലോകോളേജ് യൂണിറ്റ് ആവശ്യപ്പെട്ടു. ഇന്ത്യന്‍ സ്ത്രീകളുടെ വിവാഹപ്രായം 16 ആക്കണമെന്ന് 1999 ഡിസംബര്‍ 10ന് നടന്ന പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ ശക്തമായി വാദിച്ച ജനാബ്. ജി.എം. ബനാത്ത്‌വാലയും ശ്രീ.വര്‍ക്കല രാധാകൃഷ്ണനും അതിനെ പിന്താങ്ങുകയും വാദങ്ങള്‍ പ്രസക്തമാണെ് പാര്‍ലമെന്റില്‍ പ്രസംഗിക്കുകയും ചെയ്ത ശ്രീ. രമേശ് ചെന്നിത്തലയും വിവരക്കേടിന്റെ വക്താക്കളാണോ എന്ന് വിദ്യാര്‍ത്ഥി - യുവജന നേതാക്കള്‍ വ്യക്തമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
വിശ്വാസ സ്വാതന്ത്ര്യം നിലനില്‍ക്കുന്ന ഇന്ത്യാ രാജ്യത്ത്, പ്രായപൂര്‍ത്തിയും സമ്മതവുമാണ് വിവാഹത്തിന്റെ മാനദണ്ഢമെന്നത് ശരീഅത്ത് നിയമമായിരിക്കെ അതിനെതിരെ സംസാരിക്കുന്ന മുസ്ലീം നാമധാരികളെ പാര്‍ലമെന്‍ററി മോഹവും ആശയപാപ്പരത്വവുമാണ് മുന്നോട്ട് നയിക്കുതെന്ന് യോഗം വിലയിരുത്തി. യോഗത്തില്‍ ത്വയ്യിബ് ഹുദവി തെന്നല അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് സാലി ചൂളാട്ടി, ടി.പി. ജുനൈദ് കുന്ദമംഗലം, മുഹമ്മദ് സാലിഹ് കൊടിഞ്ഞി, മുഹമ്മദ് സിനാന്‍ കാവനൂര്‍ , ഹനീഫ് ഹുദവി ദേലമ്പാടി, ബഷീര്‍ ഹുദവി തൃപ്പനച്ചി, ഷെമീര്‍ . പി.. മണ്ണാര്‍ക്കാട്, സൈനുല്‍ആബിദിന്‍ അരീക്കോട്, ഷംസുദ്ദീന്‍ മാത്തൂര്‍ , ഹാഫില്‍ മലപ്പുറം, സഫീര്‍ കീഴ്‌ശേരി, മുഹമ്മദ് നൗഷില്‍ ആനക്കയം എന്നിവര്‍ സംസാരിച്ചു.
- Thayyib Muhammed