നവ:10 ന് മുമ്പ് പ്രാദേശിക മത്സരങ്ങള്‍ പൂര്‍ത്തിയാക്കും
മലപ്പുറം: പള്ളി ദര്‍സുകള്‍ മുഖേന ആദര്‍ശത്തിന് കരുത്ത് പകരുന്ന കലാ മത്സര പരിപാടികള്‍ക്കുള്ള ഒരുക്കങ്ങളാരംഭിച്ചു. നവ:10 ന് മുമ്പ് ദര്‍സുകള്‍ കേന്ദ്രീകരിച്ചുള്ള പ്രാദേശിക മത്സരങ്ങള്‍ പൂര്‍ത്തിയാക്കും. ഒന്നാം ഘട്ട മത്സരങ്ങളിലെ ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ നേടിയവര്‍ക്കുള്ള അണ്ടാം ഘട്ട മത്സരം സംസ്ഥാനത്ത് ആറ് മേഖലകളില്‍ നടക്കും. തൃശൂര്‍, മലപ്പുറം ഈസ്റ്റ്, പാലക്കാട്, കോഴിക്കോട്, മലപ്പുറം വെസ്റ്റ്, കണ്ണൂര്‍ മേഖലകളില്‍ ഡിസം: 10 ന് മുമ്പ് മത്സരങ്ങള്‍ നടക്കും.
മത്സരത്തിലെ ഒന്ന്, രണ്ട് സസ്ഥാനങ്ങള്‍ നേടി വിജയിച്ചവര്‍ക്ക് സംസ്ഥാന തല ഫൈനല്‍ മത്സരം ജനുവരിയില്‍ പട്ടിക്കാട് ജാമിഅ കാമ്പസില്‍ നടക്കും. 40 ഇനങ്ങളില്‍ നടക്കുന്ന കലാ പരിപാടികള്‍ വിജയിപ്പിക്കാന്‍ മുദരിസുമാര്‍, വിദ്യാര്‍ത്ഥികള്‍, മാനേജ്‌മെന്റ് മുന്നിട്ടിറങ്ങണമെന്ന് ജാമിഅ നൂരിയ പ്രിന്‍സിപ്പള്‍ പ്രൊ: കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. കണ്‍വീനര്‍ അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം 9747505550, 9447357478