"ഭീഷണികള്‍ക്കുമുമ്പില്‍ മുട്ടുമടക്കില്ല, വകുപ്പ് മാറി ഇടപെടുന്നത് മന്ത്രി ആര്യാടന്‍ അവസാനിപ്പിക്കണം, കണ്ണൂരിലെ കണ്ണവത്ത് ഇന്നും താന്‍ പങ്കെടുത്ത് സംസാരിക്കും"

എന്നാല്‍ ആര്യാടനെതിരെ സംസാരിച്ചതിനല്ല, മറിച്ച് കണ്ണൂരിലെ ഓണപ്പറമ്പ് സംഭവുമായി ബന്ധപ്പെട്ടു തളിപ്പറമ്പിനടുത്ത് നടത്തിയ വിശദീകരണ സമ്മേളനവുമായി ബന്ധപ്പെട്ടുണ്ടായ ട്രാഫിക് ബ്ലോക്കും പരിപാടിയുടെ പെര്‍മിഷനുമായി ബന്ധപ്പെട്ടാണ് താനടക്കമുള്ള പ്രഭാഷകര്‍ക്കും 10 ഓളം സംഘാടകര്‍ക്കുമെതിരെ സ്വാഭാവികമായുള്ള ഒരു കേസ് രജിസ്‌ട്രേഷന്‍ നടന്നതെന്നും പിന്നീട് അതേ കുറിച്ചുള്ള ഒരു നടപടിയുമുണ്ടായിട്ടില്ലെന്നും നാസര്‍ഫൈസി തന്നെ സ്വന്തം വീട്ടില്‍ നിന്നും കേരള ഇസ്ലാമിക് ക്ലാസ് റൂമിലൂടെ അറിയിച്ചു..
പ്രസ്‌തുത വാര്‍ത്തകളെല്ലാം നിരര്‍ത്ഥകവും വസ്‌തുതാ വിരുദ്ധവുമാണ്. ഈ വ്യാജ അറസ്റ്റ് വാര്‍ത്ത നടക്കുമ്പോള്‍ താന്‍ കോഴിക്കോട് ഇസ്ലാമിക് സെന്ററിലെ സുപ്രഭാതം ദിനപത്രത്തിന്റെ യോഗത്തിലായിരുന്നു. ഇപ്പോള്‍ തന്റെ സ്വന്തം വീട്ടില്‍ നിന്നാണ് ഈ വിശദീകരണം നല്‍കുന്നതെന്നുമുള്ള മുഖവുരയോടയാണ് അദ്ധേഹം ക്ലാസ്‌റൂമിലൂടെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്‌തത്.(അദ്ധേഹത്തിന്റെ സംസാരഭാഗം താഴെ കേള്‍ക്കാം)
തന്നെ കുറിച്ചുള്ള വാര്‍ത്തകളെല്ലാം മുടിയില്‍ കുടുങ്ങിയവരുടെ കുപ്രചരണങ്ങളും മോഹങ്ങളുമാണ്. അവരുടെ തനിനിറം പുറത്തായതിന്റെ ജാള്യത മറക്കാനുള്ള ശ്രമമാണ്. അതിനാല്‍ ഈ വിഷയങ്ങള്‍ മാറ്റി വെച്ച് വ്യാജ മുടി വിഷയം തന്നെ നാടെങ്ങും ചര്‍ച്ചചെയ്യണം. അദ്ധേഹം പറഞ്ഞു. തന്നെ ഇപ്പോള്‍ അറസ്റ്റ് ചെയ്‌തിട്ടില്ലെങ്കിലും മഅദനിയെ പോലുള്ളവര്‍ നമുക്കു പാഠമാണ്. ആര്യാടനെ സ്വാധീനിച്ച്
തിരുവഞ്ചൂരിനെ കൊണ്ടത് ചെയ്യിപ്പിക്കാനും കാന്തപുരം മടിക്കില്ല. കാന്തപുരത്തിന്റെ നിലവിലുള്ള ദയനീയത നമുക്ക് മനസ്സിലാക്കാം. എന്നാല്‍ ആര്യാടന്‍ ഇനിയും വകുപ്പ് മാറി ഇടപെട്ടാല്‍ ജനാധിപത്യരീതിയില്‍ അയാളെ പിഴുതെറിയാന്‍ സുന്നി സമൂഹം സുസജ്ജമാണ്. ഒരു രാഷ്‌ട്രീയ തമ്പുരാന്റെയും ഭീഷണിക്കു മുമ്പില്‍ താന്‍ മുട്ടു മടക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കി.
കൈവെട്ടുക എന്നാല്‍ പൊതുവെ പ്രഭാഷകരുടെ ഒരു ആലങ്കാരിക പ്രയോഗം മാത്രമാണ്. അപ്രകാരം വേറെയും കുറെ വാക്കുകളുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ തന്നെ ആര്‍ക്കും തീവ്രവാദിയായി മുദ്രക്കുത്താനാവില്ലെന്നും എസ്.കെ.എസ്.എസ്.എഫിന്റെ ശൈലി അതല്ലെന്നും തീവ്രവാദികള്‍ക്കെതിരെ ശബ്‌ദിച്ച പാരമ്പര്യമാണ് തനിക്കുള്ളതെന്നും അദ്ധേഹം പറഞ്ഞു.
കള്ളകേസും അറസ്റ്റും തടവറയും തനിക്ക് പുത്തരിയല്ലെന്നും സുന്നി ആദര്‍ശ സംരക്ഷണത്തിനായി ആയിരം തടവറകള്‍ സ്വീകരിക്കാന്‍ താന്‍ ഒരുക്കമാണെന്നും അദ്ധേഹം കുട്ടിച്ചേര്‍ത്തു. അദ്ധേഹത്തിന്റെ സംസാര ഭാഗത്തിനും കൂടുതല്‍ റെക്കോര്‍ഡുകള്‍ക്കും ക്ലാസ് റൂം റേഡിയോ കേള്‍ക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക.-സ്വ.ലേ.