കല്‍പ്പറ്റ
: 2013-14 അധ്യയന
വര്‍ഷത്തിലെ മദ്‌റസാ ഗ്രാന്റ്
ലഭിച്ച് മദ്‌റസ ഭാരവാഹികള്‍ക്കുള്ള
ശില്പശാല 01-10-2013 ന്
10 മണിക്ക്
കല്‍പ്പറ്റ സമസ്ത കാര്യാലയത്തില്‍
നടക്കും. വയനാട്
ജില്ലാ ന്യൂനപക്ഷ വിദ്യാഭ്യാസ
സമിതി സംഘടിപ്പിക്കുന്ന
പരിപാടിയില്‍ സംസ്ഥാന കണ്‍വീനര്‍
മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ,
ഗ്രാന്റ് ഇന്‍
എയ്ഡ് കമ്മിറ്റി അംഗം സുബൈര്‍
നെല്ലിക്കാപറമ്പ്,
നടുക്കണ്ടി
അബൂബക്കര്‍ തുടങ്ങിയവര്‍
സംബന്ധിക്കും. എസ്
പി ക്യൂ ഇ എം ഫണ്ട് വിനിയോഗം,
മദ്‌റസകള്‍ക്ക്
ലഭ്യമാവുന്ന മറ്റു ഫണ്ടുകള്‍
, യൂട്ടിലൈസേഷന്‍
സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ
വിവിധ വിഷയങ്ങളെക്കുറിച്ച്
ചര്‍ച്ച ചെയ്യുന്ന പ്രസ്തുത
പരിപാടിയില്‍ മാനേജ്‌മെന്റ്
കമ്മിറ്റിയെ പ്രതിനിധീകരിച്ച്
കൊണ്ട് പ്രസിഡണ്ട്,
സെക്രട്ടറി,
ട്രഷറര്‍
തുടങ്ങിയവര്‍ സംബന്ധിക്കണമെന്ന്
വയനാട് ജില്ലാ ന്യൂനപക്ഷ
വിദ്യാഭ്യാസ സമിതി അറിയിച്ചു.
- Shamsul Ulama Islamic Academy VEngappally