മലപ്പുറം ജില്ലയിലെ എളങ്കൂരില്‍ അബൂഹാജിയുടെ മരണവുമായി ബന്ധപ്പെട്ട് വിഘടിതര്‍ നടത്തിയ കുപ്രചരണങ്ങള്‍ക്കെതിരെ SKSSFഉം SKJMഉം സംയുക്തമായി കഴിഞ്ഞ ദിവസം മഞ്ചേരിയില്‍ നടത്തിയ പ്രതിഷേധ റാലിയുടെ മുന്‍ നിര. സമസ്‌തക്കാര്‍ അബൂഹാജിയെ അടിച്ചു കൊന്നുവെന്നാരോപിച്ച് പോസ്റ്റ് മോര്‌ട്ടം ചെയ്യിച്ച വിഘടിതര്‍ക്ക്, അദ്ധേഹം മരണപ്പെട്ടത് ബി.പി കൂടി ഹൃദയാഘാതം വന്നതാണെന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് തിരിച്ചടിയായിരുന്നു. ഇതേ തുടര്‍ന്ന് അകാരണമായി ഒരു വ്യക്തിയെ വെട്ടിപ്പൊളിക്കാന്‍ നിര്‍ദേശം നല്‍കിയ വിഘടിതര്‍ക്കെതിരെ മരണപ്പെട്ട വ്യക്തിയുടെ കുടുംബവും തിരിഞ്ഞതോടെയാണ് അവര്‍ കൂടുതല്‍ കുപ്രചരണങ്ങളുമായി രംഗത്തിറങ്ങിയത്. ഇതിനുള്ള കനത്ത താക്കീത് നല്‍കിയാണ് റാലി നടന്നത്. |
|
|